12 കോടിയുടെ മഹാഭാ​ഗ്യ ജേതാവ് ആര്, ഇന്നറിയാം, വിഷു ബമ്പർ നറുക്കെടുപ്പ് ഉച്ചക്ക്

തിരുവനന്തപുരം: വിഷു ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്കു രണ്ടിന് നടക്കും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. വിഷു ബംപറിന്റെ 42 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറിയും അച്ചടിച്ചത്. ഇത്തവണ 15,000 ടിക്കറ്റ് വിറ്റുപോയില്ല. 300 രൂപയായിരുന്നു ടിക്കറ്റുവില. രണ്ടാം സമ്മാനം ഒരു കോടി വീതം 6 പേർക്കും മൂന്നാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും ലഭിക്കും.

നാലാം സമ്മാനം 6 പേർക്ക് അഞ്ചു ലക്ഷം വീതം. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കാരണം നറുക്കെടുപ്പിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പങ്കെടുക്കില്ല. ഇന്നുതന്നെ 10 കോടിയുടെ മൺസൂൺ ബംപർ വിപണിയിലിറക്കും. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. മൺസൂൺ ബംപർ ടിക്കറ്റിനു 250 രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്കും നൽകും. ജൂലൈ 31നാണു നറുക്കെടുപ്പ്.

Vishu Bumper lot today

More Stories from this section

family-dental
witywide