‘അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാൻ പാകിസ്ഥാൻ ഹോട്ടലിന് 220 മില്ല്യൺ ഡോളർ നൽകുന്നു’; ആരോപണവുമായി വിവേക് രാമസ്വാമി

ന്യൂയോർക്ക്: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാൻ പാക്കിസ്ഥാൻ സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ഹോട്ടലിന് ന്യൂയോർക്ക് സിറ്റി 220 മില്യൺ ഡോളർ നൽകുന്നുവെന്ന ആരോപണവുമായി പ്രമുഖ അമേരിക്കൻ വ്യവസായിയും ട്രംപിന്റെ അടുത്ത അനുയായിയുമായ വിവേക് രാമസ്വാമി. പൗരൻമാരുടെ നികുതിപ്പണം ഇത്തരത്തിൽ നിയമവിരുദ്ധമായി ഉപയോ​ഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മാൻഹട്ടനിലെ 1,200 മുറികളുള്ള റൂസ്‌വെൽറ്റ് ഹോട്ടലിനെതിരെയാണ് ആരോപണം. മുൻ യുഎസ് പ്രസിഡൻ്റ് തിയോഡോർ റൂസ്‌വെൽറ്റിൻ്റെ പേരിലുള്ള 19 നിലകളുള്ള ഹോട്ടല്‍ ഇപ്പോള്‍ പാക്കിസ്ഥാൻ സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പറയുന്ന 2023ലെ ഒരു റിപ്പോർട്ട് ജോൺ ലെഫെവ്രെ എന്നയാള്‍ എക്സിൽ പങ്കുവച്ചിരുന്നു. പാക്കിസ്ഥാൻ്റെ അന്താരാഷ്ട്ര കടത്തിൽ വീഴ്ച വരുത്തുന്നത് ഒഴിവാക്കാൻ 1.1 ബില്യൺ ഡോളറിൻ്റെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ബെയ്ഔട്ട് പാക്കേജിൻ്റെ (bailout package) ഭാഗമായിരുന്നു ഈ ഇടപാട് എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അമേരിക്കയിൽ രണ്ടാം തവണ അധികാരത്തിലെത്തിയ ഡൊണാൾഡ് ട്രംപിൻ്റെ ക്യാബിനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമായ വിവേക് രാമസ്വാമി.

Vivek Ramaswamy alleges against Manhattan Pakistan Hotel

More Stories from this section

family-dental
witywide