‘എന്റെ സഹപാഠി, സുഹൃത്ത്…അദ്ദേഹം മികച്ച വൈസ് പ്രസിഡന്റായിരിക്കും…’ജെ ഡി വാന്‍സിനെ പിന്തുണച്ച് വിവേക് രാമസ്വാമി

അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നു മണിക്കൂറുകള്‍ക്കകം പിന്തുണയുമായി വിവേക് രാമസ്വാമി. ഒഹായോ സെനറ്റര്‍ ജെ ഡി വാന്‍സിനെയാണ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ട്രംപ് തിരഞ്ഞെടുത്തത്. തന്റെ സഹപാഠി കൂടിയാണ് വാന്‍സ് എന്നും അദ്ദേഹത്തെ ഓര്‍ത്ത് അഭിമാനം ഉണ്ടെന്നുമാണ് വിവേക് വ്യക്തമാക്കിയത്.

എന്റെ സുഹൃത്തിനെയും സഹപാഠിയെയും ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും, അദ്ദേഹം മികച്ച വൈസ് പ്രസിഡന്റായിരിക്കുമെന്നും അദ്ദേഹം രാജ്യത്തിനായി ചെയ്യുന്ന മികച്ച കാര്യങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും വിവേക് എക്‌സില്‍ കുറിച്ചു.

ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ അനുയായികളില്‍ ഒരാളായി മാറിയ ജെ.ഡി വാന്‍സ് ഒരു കാലത്ത് കടുത്ത ട്രംപ് വിമര്‍ശകനായിരുന്നു.

More Stories from this section

family-dental
witywide