വാഷിംഗ്ടണ്‍: പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വാനോളം പുകഴ്ത്തി വിവേക് രാമസ്വാമി. വെടിയേറ്റെന്നറിഞ്ഞിട്ടും രക്തം കണ്ടിട്ടും ട്രംപ് തളര്‍ന്നിരിക്കുകയല്ല ചെയ്തതെന്നും വിവേക് രാമസ്വാമി ചൂണ്ടിക്കാട്ടി. എക്‌സിലൂടെയായിരുന്നു പ്രതികരണം.
‘ആദ്യം അവര്‍ അദ്ദേഹത്തിനെതിരെ കേസെടുത്തു. തുടര്‍ന്ന് അവര്‍ അവനെ പ്രോസിക്യൂട്ട് ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ ബാലറ്റില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ സംഭവിച്ചതിലും കൂടുതല്‍ ദാരുണമായ ഒരേയൊരു കാര്യം, ഞങ്ങള്‍ സത്യസന്ധരാണെങ്കില്‍, അത് ഒരു ഞെട്ടലുണ്ടായില്ല എന്നതാണ്”- വിവേക് രാമസ്വാമി കുറിച്ചു. ഇന്ന് എന്തെങ്കിലും നന്മ വന്നാല്‍, അത് ഇതായിരിക്കട്ടെ: അമേരിക്കക്കാര്‍ക്ക് നമ്മുടെ അടുത്ത പ്രസിഡന്റിന്റെ യഥാര്‍ത്ഥ സ്വഭാവം കാണാനുള്ള അവസരം ലഭിച്ചു. വെടിയേറ്റിട്ടും രക്തം കണ്ടിട്ടും ജനങ്ങള്‍ക്കായി ട്രംപ് എഴുന്നേറ്റുവെന്നും വിവേക് വ്യക്തമാക്കി.
അതേസമയം, ബൈഡനെതിരെ വിമര്‍ശനം ഉന്നയിച്ച വിവേക് രാമസ്വാമി, ആക്രമണത്തെ ബൈഡന്‍ അപലപിച്ചത് വെറും ഒരു ചടങ്ങ് മാത്രമാണെന്നും ബൈഡന്റെ വാക്കുകള്‍ അപ്രസക്തമാണെന്നും അതൊന്നും ഈ അന്തരീക്ഷത്തെ മാറ്റുന്നില്ലെന്നും അദ്ദേഹം എക്സില്‍ എഴുതി.