തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിനുള്ളിൽ കുടുങ്ങിയ കുട്ടിയെ ഫയർ ഫോഴ്‌സെത്തി രക്ഷിച്ചു. തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ 2 വയസുകാരനെ വിഴിഞ്ഞം ഫയർഫോഴ്‌സാണ് രക്ഷിച്ചത്. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി കയറിയതിന് പിന്നാലെ ഡോർ ലോക്ക് ആയതാണ് പരിഭ്രാന്തി പടർത്തിയത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.
വീട്ടിൽ കളിക്കുന്നതിനിടെ കാർപോർച്ചിൽ ഉണ്ടായിരുന്ന കാറിൽ താക്കോലുമായി കുട്ടി കയറുകയായിരുന്നു. ഇതിനു പിന്നാലെ കാർ ലോക്ക് ആയി. കുട്ടിയെ പുറത്തിറക്കാൻ വീട്ടുകാർ ആവുന്നത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഉടൻ തന്നെ വിഴിഞ്ഞം ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി അര മണിക്കൂറിനകം കുട്ടിയെ പുറത്തെടുതതോടെ ആശങ്ക അകന്നു. കുട്ടിക്ക് നിലവിൽ ആരോഗ്യപ്രശ്‌നങ്ങളില്ല. സുരക്ഷിതനെന്ന് ഫയർ ഫോഴ്‌സും അറിയിച്ചു.