തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന് വമ്പൻ നേട്ടം. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്- 20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്) കൈകാര്യം ചെയ്ത തുറമുഖമെന്ന ഖ്യാതി നേടിയെന്ന് വകുപ്പ് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.
നവംബർ 9 വരെ 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. ഇതുവരെ 1,00807 ടിഇയുവാണ് കൈകാര്യം ചെയ്തത്. 2025 ഏപ്രിലിൽ കൈവരിക്കേണ്ട ലക്ഷ്യം 6 മാസം ശേഷിക്കെ പിന്നിട്ടുവെന്നതും നേട്ടമായി. ജൂലൈയിലാണ് കപ്പലുകൾ വന്ന് തുടങ്ങിയത്.
7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്‍ടി ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളായ അന്ന, വിവിയാന എന്നീ കപ്പലുകളും തുറമുഖത്തെത്തി. അടുത്ത മാസമാണ് തുറമുഖം കമ്മീഷൻ ചെയ്യുന്നത്.
Vizhinjam port touch target before six moonth