ഉത്തരകൊറിയക്ക് പുടിൻ്റെ സമ്മാനങ്ങൾ: സിംഹം, കരടി, യാക്ക്, കൊക്കറ്റു….

യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയ്ക്കുവേണ്ടി പോരാടാന്‍ പതിനായിരക്കണക്കിന് സൈനികരെയാണ് ഉത്തരകൊറിയ അയച്ചത്. ഉത്തരകൊറിയയുടെ ഈ സഹായത്തിന് റഷ്യ നൽകിയത് എന്തൊക്കെ സമ്മാനങ്ങളാണ് നൽകിയത് എന്ന് അറിയേണ്ടേ? പക്ഷികളും മൃഗങ്ങളും. ആഫ്രിക്കന്‍ സിംഹവും കരടികളും മാന്‍ഡരിന്‍ ഡക്കുമൊക്കെ ഉള്‍പ്പെടെ 72 മൃഗങ്ങളെയും പക്ഷികളെയുമാണ് പിന്തുണയുടെ അടയാളമായി ഉത്തരകൊറിയയ്ക്ക് റഷ്യ സമ്മാനിച്ചത്.

ഒരു ആഫ്രിക്കന്‍ സിംഹം, രണ്ട് ബ്രൗണ്‍ കരടികള്‍, യാക്കുകള്‍ , വെള്ള കൊക്കറ്റൂ, ഫെസന്റുകള്‍ , മാന്‍ഡരിന്‍ ഡക്ക് എന്നിവയെയാണ് ഉത്തരകൊറിയയ്ക്ക് റഷ്യ കൈമാറിയത്. റഷ്യയുടെ പ്രകൃതിവിഭവമന്ത്രി അലക്‌സാണ്ടര്‍ കൊസ്‌ലോവാണ് മൃഗങ്ങളുടെ കൈമാറ്റത്തിന് മേല്‍നോട്ടം വഹിച്ചത്. ഉത്തരകൊറിയയിലെ പ്യോങ്‌യാങ് സെന്‍ട്രല്‍ മൃഗശാലയിലേക്കാണ് പക്ഷികളെയും മൃഗങ്ങളെയും വ്യോമമാര്‍ഗം എത്തിച്ചത്. മൃഗങ്ങളെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നേരത്തെ ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ 24 കുതിരകളെ സമ്മാനമായി നല്‍കിയിരുന്നു. കുതിരകളോടുള്ള കിമ്മിന്റെ ഇഷ്ടം മനസ്സിലാക്കിയായിരുന്നു ഇത്. ഇതിന് പകരമായി പുതിന് രണ്ട് നായ്ക്കളെയാണ് ഉത്തരകൊറിയ സമ്മാനിച്ചത്

ഈ വർഷം ആദ്യമാണ് ഉത്തരകൊറിയയും റഷ്യയും പ്രതിരോധ കരാറില്‍ ഒപ്പുവച്ചിരുന്നു. അതു പ്രകാരം ഒരു രാജ്യത്തിന് നേര്‍ക്ക് അധിനിവേശമുണ്ടാകുന്നപക്ഷം മറ്റേ രാജ്യം ഉടന്‍ സൈനികസഹായം ഉറപ്പാക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്ന് അതിശക്തമായ ഉപരോധം നേരിടുന്ന രാജ്യങ്ങളാണ് റഷ്യയും ഉത്തരകൊറിയയും.

Vladimir Putin Gifts Animals and birds North Korea

More Stories from this section

family-dental
witywide