സൈനിക ചെലവേറുന്നു: റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവിനെ പുടിൻ മാറ്റി

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ തൻ്റെ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവിനെ മാറ്റി. പകരം ആന്ദ്രെ ബെലോസോവിനെ നിയമിച്ചു. മുമ്പ് ഉപപ്രധാനമന്ത്രിയായിരുന്ന ബെലോസോവ് ഒരു സിവിലിയനാണ്, പട്ടാളക്കാരനല്ല.

രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന സൈനിക ചെലവും സൈനിക നവീകരണത്തിൻ്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് ഷോയിഗുവിനെ മാറ്റിയത്. 2012 മുതൽ പ്രതിരോധ മന്ത്രിയായി തുടരുന്ന 68 കാരനായ ഷോയിഗു പുടിൻ്റെ ഏറ്റവും വിശ്വസ്തനായ വ്യക്തിയായിരുന്നു. പ്രസിഡൻ്റ് പുടിൻ്റെ ഉത്തരവിലൂടെ ഷൊയ്ഗുവിനെ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി റഷ്യയുടെ സുരക്ഷാ കൗൺസിൽ സെക്രട്ടറിയായി നിയമിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രാദേശിക സമയം ഞായറാഴ്ച രാത്രി പറഞ്ഞു.

റഷ്യയിലെ മിലിട്ടറി-ഇൻഡസ്ട്രിയൽ കമ്മിഷനിലും ഷൊയിഗു പുടിൻ്റെ ഡെപ്യൂട്ടി ആകും. സെക്യൂരിറ്റി കൗൺസിലിൻ്റെ മുൻ സെക്രട്ടറി നിക്കോളായ് പത്രുഷേവ് മറ്റൊരു പദവിയിലേമാറുമെന്ന് പെസ്കോവ് പറഞ്ഞു. ശീതയുദ്ധകാലത്ത് നിലവാരത്തിലേക്ക് ചെലവ്അ ടുക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയത്തിൻ്റെ ഉയരുന്ന ബജറ്റ് ഉയർത്തിക്കാട്ടി പെസ്കോവ് പറഞ്ഞു,

രണ്ട് വർഷം മുമ്പ് പുടിൻ ഉക്രെയ്ൻ അധിനിവേശം ആരംഭിച്ചതിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ അഴിമതിയിൽ ഷൊയ്ഗുവിൻ്റെ അടുത്ത സുഹൃത്തായ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി തിമൂർ ഇവാനോവ് കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു.

റഷ്യൻ സ്റ്റേറ്റ് മീഡിയ ടാസ് പ്രകാരം 1 ദശലക്ഷം റൂബിൾസ് (കുറഞ്ഞത് 10,800 ഡോളർ) കൈക്കൂലി വാങ്ങിയതായാണ് ഇവാനോവിനെതിരായ ആരോപണം

ഉക്രെയ്നിലെ അധിനിവേശം കൈകാര്യം ചെയ്തതിന് ഷോയിഗുവും വിമർശിക്കപ്പെട്ടിട്ടുണ്ട് – കഴിഞ്ഞ വർഷം മരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് വാഗ്നർ മേധാവി യെവ്ജെനി പ്രിഗോജിൻ അതി ശക്തമായി ഷോയിഗുവിനെ വിമർശിച്ചിരുന്നു.

Vladimir Putin transferred Sergei Shoigu from defense ministry

More Stories from this section

family-dental
witywide