മോസ്കോ: ജർമൻ ചാൻസലറായിരുന്ന ആഞ്ചല മെർക്കലിനെ ഭയപ്പെടുത്താൻ താൻ നായയെ ഉപയോഗിച്ചെന്ന ആരോപണം തള്ളി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. 2007ൽ നടന്ന സംഭവത്തെ കുറിച്ച് ആഞ്ചല ‘ഫ്രീഡം’ എന്ന തന്റെ പുതിയ പുസ്തകത്തിൽ എഴുതിയതോടെയാണ് സംഭവം വീണ്ടും വിവാദമായത്. നായകളെ ചർച്ചക്കിടെ കൊണ്ടുവരരുതെന്ന് പുടിന്റെ സംഘത്തോട് പറയാൻ സഹായിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ആഞ്ചല വെളിപ്പെടുത്തി.
2006ൽ മോസ്കോയിൽ വച്ച് കണ്ടുമുട്ടിയപ്പോൾ, പുടിൻ ഈ അഭ്യർത്ഥന മാനിച്ചെന്ന് ആഞ്ചല കുറിച്ചു. എന്നാൽ 2007ൽ സോച്ചിയിൽ വെച്ചുള്ള കൂടിക്കാഴ്ചക്കിടെ വലിയൊരു നായ മുറിയിൽ അലഞ്ഞുതിരിഞ്ഞ് നടന്ന് തന്റെ അടുത്തേക്ക് വന്നതായി മെർക്കൽ പറയുന്നു.
എന്നാൽ, മനപ്പൂർവം മെർക്കലിന്റെ മുന്നിൽ നായയെ കൊണ്ടുവന്നിട്ടില്ലെന്ന് ആഞ്ചലയ്ക്ക് നായകളെ ഭയമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പുസ്തകത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പുടിൻ വീണ്ടും മെർക്കലിനോട് മാപ്പ് പറഞ്ഞതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Vladmir Putin apologize to Angelina Merkel on Dog controversy