ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം; ഏഴ് ഗ്രാമങ്ങളില്‍ നിന്നുള്ളവരെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: വിദൂര ഇന്തോനേഷ്യന്‍ ദ്വീപായ ഹല്‍മഹേരയിലെ ഒരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഇതേത്തുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകളെ ഒഴിപ്പിച്ചതായി അധികൃതര്‍ ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ഹല്‍മഹേരയിലെ മൗണ്ട് ഇബുവാണ് പൊട്ടിത്തെറിച്ചത്.

4 കിലോമീറ്റര്‍ ഉയരത്തില്‍ ചാരം തെറിച്ചതായി ഇന്തോനേഷ്യയിലെ അഗ്‌നിപര്‍വ്വത ഏജന്‍സി വിവരങ്ങളും ചിത്രങ്ങളും പങ്കുവെച്ചു. പോലീസ്, മിലിട്ടറി, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംയുക്ത സംഘത്തെ സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള താമസക്കാരെ ഒഴിപ്പിക്കാന്‍ സഹായിച്ചു.

ഈ മാസമാദ്യം ഇബു ഒന്നിലധികം തവണ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ അഗ്‌നിപര്‍വ്വത ഏജന്‍സി വ്യാഴാഴ്ച അഗ്‌നിപര്‍വ്വതത്തിന്റെ ജാഗ്രതാ നില ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. 127 സജീവ അഗ്‌നിപര്‍വ്വതങ്ങളുള്ള ഇന്തോനേഷ്യയിലെ വിവിധ അഗ്‌നിപര്‍വ്വതങ്ങളുടെ സ്‌ഫോടന പരമ്പരയെ തുടര്‍ന്നാണ് ഇബുവിന്റെയും പൊട്ടിത്തെറി.

More Stories from this section

family-dental
witywide