ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം : 800 പേരെ ഒഴിപ്പിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ നോര്‍ത്ത് സുലവേസി പ്രവിശ്യയിലെ റുവാങ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച മുതല്‍ മൂന്ന് തവണയിലധികമാണ് സ്‌ഫോടനം നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതേത്തുടര്‍ന്ന് 800 പേരെ ഒഴിപ്പിച്ചതായി രാജ്യത്തെ അഗ്‌നിപര്‍വ്വത ഏജന്‍സി അറിയിച്ചു.

നോര്‍ത്ത് സുലവേസി പ്രവിശ്യാ തലസ്ഥാനമായ മനാഡോയില്‍ നിന്ന് 100 കിലോമീറ്റര്‍ (62 മൈല്‍) അകലെ റുവാങ് ദ്വീപിലാണ് ഈ അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. ദ്വീപില്‍ അടുത്തിടെയുണ്ടായ ഭൂകമ്പങ്ങളാണ് റുവാങ് പര്‍വതത്തിന്റെ പൊട്ടിത്തെറിക്ക് കാരണമായത്.

റുവാങ് ദ്വീപില്‍ ഏകദേശം 838 നിവാസികള്‍ താമസിക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗം പേരെയും ഇപ്പോള്‍ അടുത്തുള്ള ദ്വീപായ തഗുലാന്‍ഡാങ്ങിലേക്ക് മാറ്റിയിട്ടുണ്ട്.

More Stories from this section

family-dental
witywide