ബിജെപി സ്ഥാനാര്‍ത്ഥിക്ക് 8 തവണ വോട്ട് ചെയ്തതിന്റെ വീഡിയോ വൈറല്‍ : യുപിയില്‍ യുവാവ് അറസ്റ്റില്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ഒരു പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി എട്ടുപ്രാവശ്യം വോട്ടുകള്‍ രേഖപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവ വോട്ടറെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിരവധി നേതാക്കള്‍ സംഭവത്തിന്റെ വീഡിയോ എക്സില്‍ പങ്കിട്ടതിനെത്തുടര്‍ന്നാണ് രാജന്‍ സിംഗ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം വലിയ വിവാദമായിരുന്നു.

പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വേഗത്തിലും കാര്യക്ഷമമായും നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. മാത്രമല്ല, സംഭവം നടക്കുമ്പോള്‍ പോളിംഗ് ബൂത്തില്‍ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും സസ്പെന്‍ഡ് ചെയ്യാനും അച്ചടക്ക നടപടി സ്വീകരിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും (എസ്പി) സംഭവത്തിന്റെ വീഡിയോ എക്സില്‍ പങ്കിടുകയും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനിനോട് (ഇസിഐ) നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് നടപടിയുണ്ടായത്.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ (ഇവിഎം) ബിജെപി സ്ഥാനാര്‍ത്ഥിയായ മുകേഷ് രാജ്പുതിന് യുവാവ് 8 തവണയെങ്കിലും വോട്ട് ചെയ്യുന്നതായി കാണാം. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് രജ്പുത്.

വെളിപ്പെടുത്തലിനെ തുടര്‍ന്ന് എആര്‍ഒ പ്രതീത് ത്രിപാഠിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നയാ ഗാവ് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ഐപിസിയിലെ നിരവധി വകുപ്പുകള്‍ക്കും ഐപിസി സെക്ഷന്‍ 171 എഫ് (തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റം), ഐപിസി സെക്ഷന്‍ 419 (വ്യക്തിപരമായ വഞ്ചനയ്ക്കുള്ള ശിക്ഷ), സെക്ഷന്‍ 128, 132, 136 എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് പ്രസക്തമായ നിയമങ്ങള്‍ക്കും കീഴിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിന്റെ (വോട്ടിംഗിന്റെ രഹസ്യസ്വഭാവം, തെരഞ്ഞെടുപ്പുകളിലെ വഞ്ചന, മറ്റ് തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide