തിരഞ്ഞെടുപ്പ് ചൂടില്‍ തിളച്ചുമറിഞ്ഞ് ഫൊക്കാന; വോട്ടുചെയ്യാന്‍ പോളിംഗ് ബൂത്തില്‍ നീണ്ട നിര, വോട്ടഭ്യര്‍ത്ഥിച്ച് സ്ഥാനാര്‍ത്ഥികള്‍

ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും മഹത്തായ പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. ജനങ്ങള്‍ വോട്ട് ചെയ്ത് ഭരണാധികാരിയെ തിരഞ്ഞെടുക്കുക. ജനാധിപത്യ സംവിധാനത്തിലെ ആ മഹത്തായ പ്രക്രിയയിലൂടെ തന്നെയാണ് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫൊക്കാനയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത്. ഫൊക്കാന കണ്‍വെന്‍ഷന്‍ നടക്കുന്ന വാഷിംഗ്ടണ്‍ ഡിസിയിലെ മോണ്ട്ഗോമറി കൗണ്ടി കോണ്‍ഫറന്‍സ് ഹാളിന് പരിസരം വോട്ട് ചെയ്യാന്‍ എത്തിയവരുടെ നീണ്ട നിരയാണ്. രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. വോട്ടെടുപ്പ് നിയന്ത്രിക്കാന്‍ തിരഞ്ഞെടുപ്പ് സമിതി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സരിക്കുന്നത്. ലീലാ മരേട്ട്, സജിമോന്‍ ആന്റണി, നിലവിലെ സെക്രട്ടറി കലാഷഹി എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. മൂന്ന് സ്ഥാനാര്‍ത്ഥികളും വോട്ടുറപ്പിക്കാന്‍ അവസാനവട്ട പ്രചരണത്തിലാണ്. പോളിംഗ് ബൂത്തിന് മുമ്പില്‍ ഇവര്‍ മൂന്നുപേരും സജീവമാണ്. 

ബാലറ്റ് വഴിയാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും വോട്ടെണ്ണല്‍ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചാകും. അതിനാല്‍ വോട്ടെടുപ്പ് അവസാനിച്ച് ഒരു മണിക്കൂറിനകം തന്നെ ഫല പ്രഖ്യാപനവും വരും. വൈകീട്ട് മൂന്ന് മണിവരെയാണ് വോട്ടിംഗ് സമയം. നാല് മണിക്ക് ഫലം പ്രഖ്യാപിക്കും. അടുത്ത രണ്ടുവര്‍ഷത്തേക്ക് ആരാകും ഫൊക്കാനയെ നയിക്കുക എന്നത് വൈകിട്ട് 4 മണിക്ക് അറിയാം.

മത്സരാര്‍ത്ഥികളുടെ പേരുവിവരം താഴെ കൊടുക്കുന്നു 

ജനറല്‍ സെക്രട്ടറി- ജോര്‍ജ് പണിക്കര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍

ട്രഷറര്‍-ജോയി ചാക്കപ്പന്‍, രാജന്‍ സാമുവല്‍

എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്- പ്രവീണ്‍ തോമസ്, ഷാജു സാം

വൈസ് പ്രസിഡന്റ്- റോയ് ജോര്‍ജ്, വിപിന്‍ രാജ്

അസോ. സെക്രട്ടറി- ബിജു തോമസ്, മനോജ് ഇടമന

അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി – അജു ഉമ്മന്‍, അപ്പുക്കുട്ടന്‍ പിള്ള,

അസോസിയേറ്റ് ട്രഷറര്‍ – ജോണ്‍ കല്ലോലിക്കല്‍, സന്തോഷ് ഐപ്പ്

വിമണ്‍സ് ഫോറം ചെയര്‍ – നിഷ എറിക്, രേവതി പിള്ള

ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് – അലക്സ് എബ്രഹാം, ബിജു ജോണ്‍, ജേക്കബ് ഈപ്പന്‍, സതീശന്‍ നായര്‍

26 സ്ഥാനാര്‍ത്ഥികള്‍ നാഷണല്‍ കമ്മിറ്റിയിലെ 15 സ്ഥാനങ്ങള്‍ക്ക് വേണ്ടി മത്സരിക്കുന്നു. നാഷണല്‍ കമ്മിറ്റി കാനഡയിലെ 2 സ്ഥാനങ്ങള്‍ക്കുവേണ്ടി 4 സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. യൂത്ത് മെമ്പര്‍ യു.എസ്.എയിലേക്ക് ആറ് സ്ഥാനാര്‍ത്ഥികളുണ്ട്. യൂത്ത് മെമ്പര്‍ കാനഡയിലേക്ക് 2 സ്ഥാനാര്‍ത്ഥികള്‍, ഇതുകൂടാതെ റീജിയണ‍ല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നാല് റീജിയണുകളില്‍ രണ്ടു വീതം സ്ഥാനാര്‍ത്ഥികളും എട്ട് റീജിയണുകളില്‍ ഓരോ സ്ഥാനാര്‍ത്ഥികളുമേ ഉള്ളു. ഓഡിറ്റര്‍ സ്ഥാനത്തേക്ക് രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 81 സ്ഥാനാര്‍ത്ഥികളാണ് ഫൊക്കാന തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളത്.  

Voting for FOKANA governing body has started

More Stories from this section

family-dental
witywide