‘ഇന്ത്യൻ ബഹിരാകാശ യാത്രികരെ കാണാൻ കാത്തിരിക്കുന്നു’; ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത വില്യംസ്

വാഷിങ്ടൺ: ഇന്ത്യൻ ബഹിരാകാശ യാത്രികരെ കാണാൻ കാത്തിരിക്കുകയാണെന്ന് സുനിത വില്യംസ്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പറക്കുന്ന ഇന്ത്യൻ ബഹിരാകാശ യാത്രികരെ കാണാൻ കാത്തിരിക്കുകയാണെന്ന് അവർ വ്യക്തമാക്കി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) ഒരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് യുഎസിലെ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷനുമായി (നാസ) സംയുക്ത പദ്ധതി പുരോ​ഗമിക്കുികയാണ്.

ഇന്ത്യ തിരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളിൽ രണ്ട് പേരെ പരിശീലനത്തിനായി നാസയിലേക്ക് അയക്കുമെന്നും അവരിൽ ഒരാളെ ബഹിരാകാശ ദൗത്യത്തിനായി തിരഞ്ഞെടുക്കുമെന്നും ഐഎസ്ആർഒ മേധാവി ഡോ എസ് സോമനാഥ് കഴിഞ്ഞ മാസം പറഞ്ഞു.

നക്ഷത്ര പര്യവേക്ഷണത്തിനായി ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ വളരെയധികം വിജയിച്ചിട്ടുണെന്നും സുനിത വില്യംസ് അമേരിക്കയുടെ സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിലെ യുഎസ് എംബസിക്ക് നൽകിയ വീഡിയോ സന്ദേശത്തിൽ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ മുകളിൽ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അവർ പറഞ്ഞു.

ഒരു മാസത്തോളമായി ബോയിംഗ് സ്റ്റാർലൈനറിൻ്റെ പ്രശ്‌നത്തെ തുടർന്ന് അവർ നിലയത്തിലാണ് ഉള്ളത്. ഭൂമിയിൽ തിരിച്ചെത്തിയ ശേഷം, ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്‌പേസ് സെൻ്ററിൽ ഇന്ത്യൻ ബഹിരാകാശയാത്രികരുടെ പരിശീലനത്തിനായികാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Waiting for meet Indian astronauts, says Sunita Williams

More Stories from this section

family-dental
witywide