ലെബനനിലെ വാക്കി-ടോക്കി സ്‌ഫോടനം: മരണം 20 ലേക്ക്, 450 ലധികം പേര്‍ക്ക് പരിക്ക്

ബെയ്‌റൂട്ട്: ലെബനനിലുടനീളം ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് 20 പേര്‍ മരിക്കുകയും 450 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് പുതിയ സ്‌ഫോടനം. എത്ര വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല. നൂറുകണക്കിന് എണ്ണമെങ്കിലും പൊട്ടിത്തെറിച്ചെന്നാണ് വിലയിരുത്തല്‍. കിഴക്കന്‍ ലെബനനിലെ വിവിധ സ്ഥലങ്ങളില്‍ ലാന്‍ഡ് ഫോണുകളും പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കൈയില്‍ പിടിക്കുന്ന വയര്‍ലെസ് റേഡിയോ ഉപകരണങ്ങളോ വാക്കി-ടോക്കികളോ ഏകദേശം അഞ്ച് മാസം മുമ്പ് വാങ്ങിയതാണ്, ഏകദേശം അതേ സമയത്തുതന്നെയാണ് പേജറുകളും വാങ്ങിയത്.

തെക്കന്‍ ലെബനനിലും ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലുമാണ് പുതിയ സ്‌ഫോടനങ്ങള്‍ നടന്നത്. ഇന്നലെ നടന്ന പേജര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഒരു അംഗത്തിന് വേണ്ടി ഹിസ്ബുല്ല സംഘടിപ്പിച്ച ശവസംസ്‌കാര ചടങ്ങിന് സമീപമാണ് ഒരു സ്‌ഫോടനം നടന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.

More Stories from this section

family-dental
witywide