വിലക്കുറവ്; വാൾമാർട്ടിൻ്റെ ബിസിനസ്സ് കുതിച്ചുയരുന്നു, മക്ഡൊണാൾഡും ഹോം ഡിപ്പോയും താഴോട്ട് 

ലാഭക്കൊയ്ത്തുമായി വാൾമാർട്ട്. ഗ്രോസറി, മറ്റ് വീട്ടവശ്യസാധനങ്ങൾ എന്നിവയ്ക്ക് വില കുറച്ചു വിൽക്കുന്നതിനാൽ വാർട്ടമാർട്ടിൻ്റെ വളർച്ച വീണ്ടും കൂടി.  

അതേസമയം,  മക്‌ഡൊണാൾഡ് മുതൽ ഹോം ഡിപ്പോ വരെയുള്ള മൾട്ടി നാഷനൽ വൻകിടക്കാരുടെ ലാഭം കുത്തനെ ഇടിയുകയാണ്. 

 സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ  വാൾമാർട്ടിന് സാധിക്കുന്നു എന്നതാണ് അവരുടെ വിജയ രഹസ്യം. പലചരക്ക് സാധനങ്ങൾ, അവശ്യവസ്തുക്കൾ, മറ്റ് ചരക്കുകൾ എന്നിവ മറ്റുള്ളവരെ അപേക്ഷിച്ച്  വില കുറച്ചാണ് വാൾമാർട്ട് വിൽക്കുന്നത്. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ കഴിഞ്ഞ വർഷത്തേക്കാൾ 3.8 ശതമാനം അധികം വർധയാണ് വാൾമാർട്ടിന് ഉണ്ടായിരിക്കുന്നത്. 

”കൊവിഡിനു ശേഷം പണപ്പെരുപ്പം കുതിച്ചുയരുമ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ റീട്ടെയിലർ അതിൻ്റെ വലുപ്പവും വാങ്ങൽ ശക്തിയും ഉപയോഗിച്ച് എതിരാളികളേക്കാൾ വില കുറച്ചു വിറ്റു അതാണ് അവരുടെ വിജയ രഹസ്യം” ബിസിനെസ് അനലിസ്റ്റുകൾ പറയുന്നു. വാൾമാർട്ടിൻ്റെ വിൽപ്പനയുടെ പകുതിയിലേറെയും പലചരക്ക് സാധനങ്ങളാണ്, പരമ്പരാഗത സൂപ്പർമാർക്കറ്റുകളേക്കാൾ 25% വില കുറച്ചാണ് അവർ പല സാധനങ്ങളും കൊടുക്കുന്നത്.  മാത്രമല്ല അവർക്ക് ഓൺലൈൻ ഷോപ്പിങ് സംവിധാനവും നിലവിലുണ്ട്.

Walmart business is growing day by day

More Stories from this section

family-dental
witywide