ന്യൂയോർക്ക്: കാൻസറിന് കാരണമാകുന്ന അജൈവ ആർസനിക് സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് വാൾമാർട്ട് 25 സ്റ്റേറ്റുകളിൽ വിതരണം ചെയ്ത 10,000 കേസ് ആപ്പിൾ ജ്യൂസ് പിൻവലിച്ചു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ പ്രശ്നം ഉന്നയിച്ചതോടെയാണ് ഉൽപ്പന്നം പിൻവലിച്ചത്. ഓരോ ബോട്ടിലിലും 227 ഗ്രാം തൂക്കം വരുന്ന 9535 കെയ്സുകളാണ് പിൻവലിച്ചത്. ഫ്ലോറിഡ സ്റ്റേറ്റിലെ റിഫ്രസ്കോ ബീവറേജസ് യുഎൻ ഐഎൻസിയാണ് ആദ്യം പിൻവലിച്ച് തുടങ്ങിയത്.
അനുവദനീയമായതിലും കൂടുതൽ ആർസനിക് ഘടകം കണ്ടെത്തിയെന്നാണ് തെളിഞ്ഞത്. അജൈവ ആർസനിക് ഘടകം വർധിക്കുന്നത് മാരകമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഛർദ്ദി, വയറുവേദന, അതിസാരം, പേശീവേദന തുടങ്ങിയ രോഗങ്ങൾക്ക് അജൈവ ആർസനിക് കാരണമാകും.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നിർദേശമനുസരിച്ച്, ഭക്ഷ്യ ഉൽപന്നങ്ങളിൽ ആർസെനിക്കിൻ്റെ പരിശോധന നിർബന്ധമാണ്. അജൈവ ആർസെനിക്കിൻ്റെ അളവ് അൽപ്പം ഉയർന്നാലും ആരോഗ്യത്തിന് അപകടസാധ്യതകൾ ഉണ്ടാകാം. എൻവയോൺമെൻ്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇപിഎ) അജൈവ ആർസെനിക്കിനെ കാർസിനോജൻ ആയി തരംതിരിച്ചിട്ടുണ്ട്.
ദീർഘനേരം എക്സ്പോഷർ ചെയ്താൽ ക്യാൻസറിന് വരെ കാരണമാകും. തിരിച്ചുവിളിച്ച ആപ്പിൾ ജ്യൂസുമായി നേരിട്ട് ബന്ധപ്പെട്ട അസുഖങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഏജൻസിയുടെ നിലവിലെ മാർഗ്ഗനിർദ്ദേശം സൂചിപ്പിക്കുന്നു.
walmart recall apple juice sold in 25 states