റഷ്യയുമായുള്ള യുദ്ധം അവസാനിക്കും, അമേരിക്കയോടടക്കം 2 കാര്യങ്ങൾ വ്യക്തമാക്കി സെലൻസ്കി; ‘നാറ്റോ അംഗത്വം വേണം, റഷ്യ കയ്യടക്കിയതെല്ലാം നാറ്റോക്ക് കീഴിലാക്കണം’

കി​വ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കക്കും നാറ്റോ ലോകരാജ്യങ്ങൾക്കും മുന്നിൽ 2 നിബന്ധനകൾ വച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാദി​മി​ർ സെ​ല​ൻ​സ്കി രംഗത്ത്. യുക്രൈന് നാ​റ്റോ അം​ഗ​ത്വം ന​ൽ​കി​യാ​ൽ റഷ്യ​യു​മാ​യു​ള്ള യു​ദ്ധം അവസാനിക്കുമെന്നാണ് സെ​ല​ൻ​സ്കി പറയുന്നത്. ഇതിനൊപ്പം തന്നെ റ​ഷ്യ പിടിച്ചെ​ടു​ത്ത യു​ക്രെ​യ്ന്റെ ഭാ​ഗ​ങ്ങ​ളും നാറ്റോ സഖ്യത്തിന്‍റെ കു​ട​ക്കീ​ഴി​ൽ ​ആക്കണമെന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ങ​നെ​ആണെ​ങ്കി​ൽ അ​ധി​നി​വി​ഷ്ട മേ​ഖ​ല​ക​ൾ ന​യ​ത​ന്ത്ര നീ​ക്ക​ത്തി​ലൂ​ടെ യു​ക്രൈന് തിരി​കെ ​ലഭി​ക്കു​മെ​ന്നും സെ​ല​ൻ​സ്കി പ്രതീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. അ​ധി​നി​വേശ പ്രദേശങ്ങ​ൾ റ​ഷ്യ​ൻ മേ​ഖ​ല​യാ​ണെ​ന്ന് അംഗീക​രി​ക്കാ​ൻ യുക്രൈൻ ഭ​ര​ണ​ഘ​ട​ന അനു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർ​ത്തു.

സ്കൈ ​ന്യൂ​സ് ചാ​ന​ലി​ന് ന​ൽ​കി​യ അഭിമു​ഖ​ത്തി​ലാ​ണ് മൂ​ന്ന് വർഷത്തോളമാ​യി തു​ട​രു​ന്ന യു​ദ്ധം അവ​സാ​നി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശം സെലൻ​സ്കി മു​ന്നോ​ട്ടു​വെ​ച്ച​ത്. യുക്രൈന് അം​ഗ​ത്വം ന​ൽ​കു​മെ​ന്ന് വാഷിം​ഗ്ട​ണി​ൽ ജൂ​ലൈ​യി​ൽ ന​ട​ന്ന ഉച്ചകോ​ടി​യി​ൽ 32 രാജ്യങ്ങളു​ടെ കൂട്ടായ്മ​യാ​യ നാ​റ്റോ സൂ​ച​ന നൽകിയിരു​ന്നു. എ​ന്നാ​ൽ, അം​ഗ​ത്വം നൽ​കു​ന്ന​തി​നു​മു​മ്പ് യു​ക്രൈന്‍റെ അതിർ​ത്തി കൃത്യമായി നി​ർ​ണ​യി​ക്ക​ണം ​എ​ന്നാ​യി​രു​ന്നു നാ​റ്റോ​യു​ടെ നി​ല​പാ​ട്.

യു​ദ്ധ​ത്തി​ൽ യു​ക്രൈനെ കൂ​ടു​ത​ൽ സഹാ​യി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് നാ​റ്റോ​യു​ടെ പു​തി​യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മാ​ർ​ക് റൂ​ത് പറ​ഞ്ഞി​രു​ന്നു. യു​ക്രൈന് ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​ന്ന​തും യു​ദ്ധം അവസാനിപ്പിക്കുന്ന​തു​മാ​യ കാ​ര്യ​ങ്ങ​ൾ ഡി​സം​ബ​ർ മൂന്നിന് ബ്ര​സ​ൽ​സി​ൽ ന​ട​ക്കു​ന്ന നാ​റ്റോ അം​ഗ രാ​ജ്യ​ങ്ങ​ളി​ലെ വിദേശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ്ര​ധാ​ന ച​ർ​ച്ച​യാ​വു​മെ​ന്നാ​ണ് സൂ​ച​ന.

More Stories from this section

family-dental
witywide