അഭിമുഖത്തിനിടെ ട്രംപിന് ടെസ്ല സൈബർട്രക്കും സ്വർണത്തിന്റെ വാച്ചും സമ്മാനിച്ച് വിവാദ യുഎസ് ഇൻഫ്ലുവൻസർ: വീഡിയോ

പ്രകോപനപരമായ ഉള്ളടക്കത്തിനും ട്വിച്ചിൽ നിന്ന് പല തവണ ബാൻ ചെയ്യപ്പെട്ടതിന്റെയും പേരിൽ വിവാദ ഇൻഫ്ലുവൻസറായി മാറിയ അഡിൻ റോസ്, അടുത്തിടെ മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി അഭിമുഖം നടത്തുകയും അദ്ദേഹ്തതിന് കസ്റ്റമൈസ് ചെയ്ത ടെസ്‌ല സൈബർട്രക്ക് സമ്മാനിക്കുകയും ചെയ്തതായി ഫോർച്യൂൺ റിപ്പോർട്ട് ചെയ്തു. 60 മിനിറ്റ് നീണ്ട അഭിമുഖത്തിന് ശേഷം, കസ്റ്റമൈസ് ചെയ്ത ടെസ്‌ല സൈബർട്രക്ക് അനാച്ഛാദനം ചെയ്യാൻ റോസ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹത്തിൻ്റെ മാർ-എ-ലാഗോ വസതിക്ക് പുറത്ത് കൊണ്ടുപോയി.

പെൻസിൽവേനിയയിലെ റാലിയിൽ വെടിയേറ്റ് ചെവിയിലൂടെ രക്തമൊഴുകുന്ന ട്രംപിന്റെ മുഖവും അമേരിക്കൻ പതാകയുമാണ് സൈബർട്രക്കിന്റെ പുറംഭാഗം അലങ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. അഭിമുഖത്തിനിടെ ട്രംപിന് റോസ് സ്വർണ്ണ റോളക്‌സ് വാച്ചും സമ്മാനിച്ചു.

60,000 ഡോളറിലധികം വിലമതിക്കുന്ന സമ്മാനങ്ങളാണ് ട്രംപിന് റോസ് നൽകിയത്. എന്നാൽ ഫെഡറൽ പ്രചാരണ സംഭാവനയുടെ പരിധി കവിഞ്ഞതിനാൽ ട്രംപിന് ഇത് നിയമപരമായ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം.

അഭിമുഖത്തിനിടെ, തൻ്റെ 18 വയസ്സുള്ള മകൻ റോസിൻ്റെ ആരാധകനാണെന്നും പ്രസിഡൻ്റ് വെളിപ്പെടുത്തി. ”എൻ്റെ മകൻ ബാരൺ ഹലോ പറയുന്നു. അവൻ ഒരു നല്ല ചെറുപ്പക്കാരനാണ്, പക്ഷേ അവൻ നിങ്ങളുടെ വലിയ ആരാധകനാണ്,” ട്രംപ് പറഞ്ഞു.

വിദ്വേഷ പ്രസംഗത്തിനും അനുചിതമായ ഉള്ളടക്കത്തിനും ആഡിൻ റോസിനെ ഒന്നിലധികം തവണ ട്വിച്ചിൽ നിന്ന് വിലക്കിയിട്ടുണ്ട്. കൂടാതെ ആൻഡ്രൂ ടേറ്റിനെപ്പോലുള്ള വിവാദ വ്യക്തികളെ പിന്തുണക്കുന്ന ആളുമാണ് ആഡിൻ റോസ്. തത്സമയ വീഡിയോകിളിൽ അദ്ദേഹം അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ആൺകുട്ടികൾ ഉൾപ്പെടുന്ന പ്രേക്ഷകരിലേക്ക് ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങൾ നൽകിയിട്ടുണ്ട്.

More Stories from this section

family-dental
witywide