ന്യൂഡൽഹി: ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ചേർന്ന് നിൽക്കുന്ന സെൽഫിയും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ഉച്ചകോടിക്കിടെ മെലോണി വെള്ളിയാഴ്ച എടുത്ത ചിത്രത്തിൽ, രണ്ട് നേതാക്കളും പുഞ്ചിരിക്കുന്നത് കാണാം. ‘ഹായ് ഫ്രണ്ട്സ് ഫ്രം മെലോഡി’ എന്ന ഹാഷ്ടാഗിൽ മോദിയും മെലോണിയും ഒന്നിച്ച് ചിത്രീകരിച്ച സെൽഫി വീഡിയോയും ജോർജിയ എക്‌സിൽ പങ്കുവെച്ചു.
Hi friends, from #Melodi pic.twitter.com/OslCnWlB86
— Giorgia Meloni (@GiorgiaMeloni) June 15, 2024
കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദിയുടെയും മെലോണിയുടെയും ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ വൈറലായ പദമാണ് “മെലോഡി”.
കഴിഞ്ഞ വർഷം ദുബായിൽ നടന്ന COP28 കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരുനേതാക്കളുടെയും സെൽഫി ഇൻ്റർനെറ്റിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മെലോണിയുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച ഇറ്റലിയിലെത്തിയത്. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ വിദേശ യാത്രയാണിത്.