സന്തോഷം കൊണ്ട് അവര്‍ നൃത്തം ചെയ്തു…സുനിതാ വില്യംസ് ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കുന്ന വീഡിയോ കാണാം

ന്യൂഡല്‍ഹി: സന്തോഷം കൊണ്ട് അവര്‍ നൃത്തം ചെയ്തു… 59 കാരിയുടെ ആ കണ്ണുകളില്‍ ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷയുണ്ടായിരുന്നു… ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനും സഹയാത്രികന്‍ ബുഷ് വില്‍മോറിനുമൊത്തുള്ള ബോയിംഗ് സ്റ്റാര്‍ലൈനര്‍ വ്യാഴാഴ്ചയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) സുരക്ഷിതമായി ഡോക്ക് ചെയ്തത്.

ബഹിരാകാശ നിലയത്തിലെത്തിയ സുനിത സന്തോഷം കൊണ്ട് നൃത്തം ചെയ്യുകയും ഐഎസ്എസിലെ മറ്റ് ഏഴ് ബഹിരാകാശയാത്രികരെ ആലിംഗനം ചെയ്യുകയും ചെയ്തു. നമുക്ക് ഈ റോക്കറ്റില്‍ കുറച്ച് തീയിടാം. അത് സ്വര്‍ഗത്തിലേക്ക് തള്ളാം എന്നായിരുന്നു ബുഷ് വില്‍മോറിന്‍ യാത്രയ്ക്കു മുമ്പ് പങ്കുവെച്ച സന്ദേശം. ‘ഞാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുമ്പോള്‍, അത് വീട്ടിലേക്ക് മടങ്ങുന്നതുപോലെയാകും,’ എന്നാണ് ഭൂമിയില്‍ നിന്നും പറന്നുയരുന്നതിനു മുമ്പ് സുനിത പറഞ്ഞത്. പല തവണ മാറ്റി വെച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ സന്തോഷമായിരുന്നു ഇരുവര്‍ക്കും ഉണ്ടായിരുന്നത്.

തന്റെ ക്രൂ അംഗങ്ങളെ ‘മറ്റൊരു കുടുംബം’ എന്ന് വിശേഷിപ്പിക്കുകയും ‘ഇത്രയും മികച്ച സ്വാഗതത്തിന്’ നന്ദിയെന്നും സുനിത പറഞ്ഞു.

നേരത്തെ ഗണേശ വിഗ്രഹവും ഭഗവദ് ഗീതയും ബഹിരാകാശത്തേക്ക് കൊണ്ടു പോയിട്ടുള്ള വില്യംസ് തന്റെ മൂന്നാമത്തെ യാത്രയായാണ് ഐഎസ്എസില്‍ തിരിച്ചെത്തിയത്.

ഇന്ത്യന്‍ വംശജയായ സുനിത വില്യംസും, അമേരിക്കന്‍ ബുഷ് വില്‍മോറുമാണ് സ്റ്റാര്‍ലൈനറിന്റെ ആദ്യ മനുഷ്യ ദൗത്യത്തിലെ യാത്രക്കാര്‍. സുനിത വില്യംസ് ആണ് പരീക്ഷണ ദൗത്യത്തില്‍ ബഹിരാകാശ പേടകം പറത്തുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത എന്ന നേട്ടവും ഇതിലൂടെ സുനിത വില്യംസ് സ്വന്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide