കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ജലനിരപ്പ് ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെയെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, തിങ്കളാഴ്ച രാത്രി 10 മണിയോടെ പെരിയാറില്‍ ജലവിതാനം സമുദ്ര നിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ ആയിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ ജലവിതാനം 3.5 മീറ്ററായി ഉയര്‍ന്നിരുന്നു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്രയും ജലനിരപ്പ് ഉയരുന്നത് ഇതാദ്യമാണ്. 2019 ലാണ് മുമ്പ് ജലനിരപ്പ് ഇത്രയും ജലനിരപ്പ് ഉയര്‍ന്നത്. പെരിയാറില്‍ നിന്ന് കൈവഴികളിലൂടെ സമീപത്തെ പാടശേഖരങ്ങളിലേക്കും താഴ്ന്നഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.
മുന്‍കരുതലിന്റെ ഭാഗമായി ഭൂതത്താന്‍ കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്.