വയനാടും ചേലക്കരയും ഇന്ന് വീണ്ടും വിധിയെഴുതും, വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

ചേലക്കര/ കല്‍പ്പറ്റ: മൂന്ന് ആഴ്ചയിലേറെയായി നടന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങല്‍ക്കും വോട്ടുതേടലുകള്‍ക്കമപ്പുറം വയനാടും ചേലക്കരയും ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച മണ്ഡലം രാഹുല്‍ ഗാന്ധി ഒഴിഞ്ഞതിനാലാണു വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ്. എംഎല്‍എയായിരുന്ന കെ. രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്കു ജയിച്ചതുകൊണ്ടാണു ചേലക്കര പുതിയ എംഎല്‍എയെ തിരഞ്ഞെടുക്കുന്നത്.

വയനാട്ടിലെ മത്സരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്. 16 സ്ഥാനാര്‍ഥികളുമുണ്ട്. സിപിഐയുടെ സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപിയുടെ നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാര്‍ത്ഥി. 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കളക്ടര്‍ മേഘശ്രീ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തില്‍ ആകെ ആറ് സ്ഥാനാര്‍ഥികളാണുള്ളത്. ആകെ 2,13,103 വോട്ടര്‍മാരും. ചേലക്കര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിനായി യു.ആര്‍.പ്രദീപും, യുഡിഎഫിനായി രമ്യ ഹരിദാസും എന്‍ഡിഎ ക്കായി ബാലകൃഷ്ണനും രംഗത്തുണ്ട്. പി.വി. അന്‍വറിന്റെ ഡിഎംകെയുടെ എന്‍.കെ.സുധീറും മത്സര രംഗത്തുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.രാധാകൃഷ്ണന്‍ ഇവിടെ നിന്നും ജയിച്ചത്.

രാവിലെ ഏഴുമണിക്കു തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.

More Stories from this section

family-dental
witywide