
കല്‍പ്പറ്റ: വയനാടിനെ തന്റെ സഹോദരിയെ ഏല്‍പ്പിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിന്റെ വാക്കുകളെ നെഞ്ചേറ്റിയതുപോലെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കയുടെ ഭൂരിപക്ഷം കുതിക്കുന്നത്. വയനാട്ടില്‍ പ്രിയങ്കാ തരംഗമെന്ന് വോട്ടെണ്ണലിന്റെ തുടക്കം മുതലേ വ്യക്തമായിരുന്നു. വ്യക്തമായ ആധിപത്യം കാഴ്ചവച്ചാണ് പ്രിയങ്കാ ഗാന്ധിയുടെ തേരോട്ടം.