
അതിദാരുണമായ ദുരന്തം കേട്ടാണ് ഇന്ന് കേരളം ഉണര്‍ന്നത്. കനത്തമഴയില്‍ വയനാട്ടില്‍ മൂന്ന് വന്‍ ഉരുള്‍പൊട്ടലുകളിലായി 20 ലേറെ മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. മുന്നൂറോളം പേരെയാണ് കാണാതായിട്ടുള്ളതെന്ന് അനൗദ്യോഗിക വിവരമുണ്ട്.
ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ഒപ്പം എന്റെ ചിന്തകളും പരിക്കേറ്റവര്‍ക്കൊപ്പമുള്ള പ്രാര്‍ത്ഥനകളുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. സാധ്യമായ എല്ലാ സഹായവും കേരള മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയതായും മോദി കൂട്ടിച്ചേര്‍ത്തു.