മരണം 276 ആയി: മുഖ്യമന്ത്രി വയനാട്ടിൽ, സർവകക്ഷിയോ​ഗം ഉടൻ

വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ ഇന്ന് ദുരന്ത മേഖല സന്ദര്‍ശിക്കും. രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍ എത്തിയിരുന്നു. കോഴിക്കോട് നിന്നും വ്യോമസേന ഹെലികോപ്റ്റിലായിരുന്നു മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചത്. വയനാട് കലക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗവും നടക്കും. വയനാട് ജില്ലയിലെ എംഎല്‍എമാര്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

അതിനിടെ മരണസംഖ്യ 276 കടന്നു. രാജ്യം കണ്ടതിൽ ഏറ്റവും വലിയ പ്രക‍ൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടിൽ സംഭവിച്ചതെന്ന് സൈന്യത്തിന്റെ കേരള – കർണാടക ചുമതലയുള്ള മേജർ ജനറൽ വിനോദ് മാത്യു പറഞ്ഞു. ഇത്രയും ദൂരത്തിലും വ്യാപ്തിയിലും വലിയ അളവിൽ പ്രദേശങ്ങൾ മണ്ണിനടിയിലാകുന്നത് ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

ഇത്രയും വ്യാപ്തിയിൽ മൂന്ന് വലിയ പ്രദേശങ്ങൾ (പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല) പ്രകൃതിദുരന്തത്തിന് ഇരയായതും ഇത്രയും മനുഷ്യർ മരണപ്പെടുന്നതും ആദ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും പ്രതികൂല കാലവസ്ഥയും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ നിശ്ചയദാർഢ്യത്തോടെ സൈന്യം പതറാതെ മുന്നിൽ നിന്ന് നയിക്കുകയാണ്. ബെയ്‌ലി പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാനാകും. ഉടൻ തന്നെ പാലം പൂർത്തിയാകും

Wayanad Landslide death toll rises to 276

More Stories from this section

family-dental
witywide