ഉള്ളുപൊട്ടി മുണ്ടക്കൈ; വയനാട്ടിലെ ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിച്ചു; ഉരുളെടുത്തത് 126 ജീവനുകൾ; നൂറോളം പേരെ കാണാനില്ല

മേപ്പാടി: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ഇതുവരെ മരണം 126 ആയി. ദുരന്തത്തിൽ മരിച്ച 47 പേരെ തിരിച്ചറിഞ്ഞു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുകയാണ്. 100 ഓളം അളുകളെക്കുറിച്ച് വിവരമില്ല. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ സൈനികർ എത്തുന്നു.

മുണ്ടക്കൈ ഭാഗത്ത് 20 മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനം താത്കാലികമായി പൂർത്തിയായി. കുടുങ്ങിക്കിടന്ന നൂറിലേറെ ആളുകളെയാണ് രക്ഷാപ്രവർത്തകർ രക്ഷിച്ചത്. മുണ്ടക്കൈ ഭാഗത്ത് ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്. റിസോർട്ടിൽ സുരക്ഷിതമായി നിലയുറപ്പിച്ചവർ മാത്രമാണ് ഇപ്പോൾ മുണ്ടക്കൈയിൽ ഉള്ളത്.

അതേസമയം, മുണ്ടക്കൈയിൽ കുടുങ്ങിയവരെയും മൃതദേഹങ്ങളും പുഴ കടത്തുന്ന പ്രവർത്തനം അവസാനിപ്പിച്ചു. മുണ്ടക്കൈ ഭാഗത്തെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. മൃതദേഹങ്ങൾ കണ്ടെത്തിയാലും പുറത്തെത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ് പ്രദേശത്ത്.

More Stories from this section

family-dental
witywide