കല്‍പറ്റ: ഉരുൾപൊട്ടലിന്റെ വേദനക്കിടെ വയനാട് രക്ഷാപ്രവർത്തനത്തിന്റെ ഒരു ആശ്വാസ വാർത്തയാണ് ഇപ്പോൾ പിറത്തുവരുന്നത്. കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയിൽ പെട്ട് മണിക്കൂറുകളായി ചെളിയില്‍ പുതുഞ്ഞു കിടക്കുന്ന ആളെ രക്ഷാസംഘം രക്ഷിച്ചു. കഴിഞ്ഞ ആറു മണിക്കൂറിലേറെയായി ശരീരത്തിന്‍റെ പകുതിയോളം ചെളിയില്‍ പുതഞ്ഞു കിടക്കുന്ന നിലയിൽ കണ്ടയാളെയാണ് ഇപ്പോൾ രക്ഷിച്ചത്.
ഇദ്ദേഹത്തിന് സമീപത്തായുള്ള പാറയിൽ രണ്ട് കുട്ടികൾ കൂടെ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് വിവരം. ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തകരും പുറപ്പെട്ടിട്ടുണ്ട്.