മഹാ ദുരന്തത്തിന്റെ 9ാം നാള്‍…മരണം കൊണ്ടുപോയത് 414 പേരെ, കാണാ മറയത്ത് 154 പേര്‍, ആശുപത്രിയില്‍ 84 പേര്‍

വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് ഇന്ന് 9 ദിവസം പിന്നിടുന്നു. പ്രകൃതി താണ്ഡവമാടിയ മുണ്ടക്കൈയും ചൂരല്‍മലയും ഇപ്പോള്‍ പേരുകള്‍ മാത്രം ബാക്കിയായ കല്ലും മണ്ണും ചെളിയും മാലിന്യങ്ങളും അവശേഷിക്കുന്ന വെറും നിലമാണ്.

രക്ഷാദൗത്യം ഇന്നും തുടരുമ്പോള്‍ ഇതുവരെ 224 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 414 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് വ്യക്തമാകുന്നത്. ദുരന്തമുഖത്തുനിന്നും ഇതുവരെ 154 പേരെയാണ് കാണാതായത്. 88 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട് സന്ദര്‍ശിക്കുമെന്നാണ് വിവരം. സര്‍ക്കാരിനും ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്കുമടക്കം ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.