സിനിമ കോണ്‍ക്ലേവിൽ നിന്ന് ആരോപണ വിധേയരെ മാറ്റിനിര്‍ത്തും: നിലപാട് വ്യക്തമാക്കി ഷാജി എൻ കരുണ്‍

തിരുവനന്തപുരം: സര്‍ക്കാര്‍ കൊച്ചിയിൽ നടത്താനിരിക്കുന്ന സിനിമ നയ രൂപീകരണ കോണ്‍ക്ലേവിൽ നിന്നും ആരോപണ വിധേയരെ മാറ്റിനിര്‍ത്തുന്നത് പരിഗണിക്കുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയ‍ർമാൻ ഷാജി എൻ കരുണ്‍ വ്യക്തമാക്കി. ആരോപണ വിധേയരെ മാറ്റി നിർത്തണമെന്ന ഡബ്ല്യുസിസിയുടെ ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമ നയ രൂപീകരണ സമിതിയില്‍ ആരോപണ വിധേയനായ മുകേഷ് ഉള്‍പ്പെട്ടത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ഉടൻ സര്‍ക്കാരിൽ നിന്ന് തീരുമാനം ഉണ്ടാകും. ആരോപണ വിധേയര്‍ പദവികള്‍ രാജിവെക്കുന്നത് അവര്‍ സ്വയം തീരുമാനിക്കേണ്ട കാര്യമാണെന്നും ഷാജി എൻ കരുണ്‍ പറഞ്ഞു.

ഷാജി എൻ കരുണിനാണ് കോണ്‍ക്ലേവിന്‍റെ നടത്തിപ്പ് ചുമതല. സമിതിയില്‍ മുകേഷ് എംഎല്‍എയും അംഗമാണ്. മഞ്ജു വാര്യർ, നടി പത്മപ്രിയ, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ഛായാഗ്രാഹകൻ രാജീവ് രവി, നടി നിഖില വിമൽ, നിർമ്മാതാവ് സന്തോഷ് കുരുവിള, സി അജോയ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആൻ്റണി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

wcc demand is fair, says shaji n karun

More Stories from this section

family-dental
witywide