‘നമുക്കൊരുമിച്ച് പുതുവിപ്ലവം സൃഷ്ടിക്കാം’ ; അമ്മയിലെ കൂട്ട രാജിക്കു പിന്നാലെ WCC

കൊച്ചി: പുനരാലോചിക്കാം പുനര്‍നിര്‍മിക്കാം മാറ്റങ്ങള്‍ക്കായി ഒന്നിച്ച് നില്‍ക്കാം എന്ന് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി). അമ്മ’യിലെ കൂട്ടരാജിയ്ക്കു പിന്നാലെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം എത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് ഡബ്ല്യുസിസി പ്രതികരിച്ചത്. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണെന്നും അതുകൊണ്ട് ഒരുമിച്ച് നിന്ന് പുതുവിപ്ലവം സൃഷ്ടിക്കാമെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അമ്മ ഭരണ സമിതിയിലെ ചില ഭാരവാഹികള്‍ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ധാര്‍മികമായ ഉത്തരവാദിത്തം മുന്‍നിര്‍ത്തി ഭരണ സമിതി രാജിവെക്കുന്നുവെന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിവച്ച മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങളെന്നും, എല്ലാവര്‍ക്കും നന്ദിയെന്നും വിമര്‍ശിച്ചതിനും തിരുത്തിയതിനും എന്നും മോഹന്‍ലാല്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.

More Stories from this section

family-dental
witywide