
ന്യൂഡല്‍ഹി: രണ്ടു ദിവസം മുമ്പാണ് പ്രധാനമന്ത്രി റഷ്യയില്‍ സന്ദര്‍ശനം നടത്തിയത്. പുടിനുമായുള്ള അത്താഴവിരുന്നില്‍ റഷ്യന്‍ ആര്‍മിയിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ മടക്കി അയയ്ക്കണമെന്നുള്ള മോദിയുടെ ആവശ്യം പുടിന്‍ അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെ റഷ്യന്‍ ആര്‍മിയിലേക്ക് സപ്പോര്‍ട്ട് സ്റ്റാഫായി റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ തിരികെ അയ്ക്കുന്നത് എത്രയും വേഗത്തിലാക്കുമെന്ന് റഷ്യ വ്യക്തമാക്കി.
തങ്ങളുടെ സൈന്യത്തില്‍ ഇന്ത്യക്കാരെ വേണ്ടെന്നും അവരുടെ എണ്ണം വളരെ കുറവാണെന്നും ഈ വിഷയത്തെക്കുറിച്ചുള്ള ആദ്യ അഭിപ്രായത്തില്‍, റഷ്യയുടെ ചുമതലയുള്ള റോമന്‍ ബാബുഷ്‌കിന്‍ പറഞ്ഞു. ”ഞങ്ങള്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനൊപ്പം അതേ പക്ഷത്താണ്. പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് മിക്കവരേയും ഏജന്റുമാര്‍ റഷ്യയിലേക്കും തുടര്‍ന്ന് നിര്‍ബന്ധിത സൈനിക സേവനത്തിലേക്കും എത്തിച്ചത്. ഇത്തരത്തില്‍ 24 ഓളം പേരാണ് സൈനിക സേവനത്തില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷമാദ്യം റഷ്യയില്‍ നിന്നും പുറത്തുവന്ന ഒരു വൈറല്‍ വീഡിയോയില്‍ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം യുവാക്കള്‍ തങ്ങളുടെ ദുരിതം പങ്കുവെച്ചിരുന്നു. തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്നും സഹായിക്കണമെന്നും കുടുംബത്തിന് അയച്ച വീഡിയോയില്‍ പറഞ്ഞു. സൈനിക യൂണിഫോം ധരിച്ച യുവാക്കളുടെ വീഡിയോ വൈറലാകുകയും വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു.
പ്രശ്നം ഗൗരവമായി എടുക്കുകയും വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെയും ഏജന്റുമാര്‍ക്കെതിരെയും കേന്ദ്രം നടപടിയെടുക്കുകയും ചെയ്തിരുന്നു.
ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് മിക്കവരേയും ഏജന്റുമാര്‍ റഷ്യയിലേക്കും തുടര്‍ന്ന് നിര്‍ബന്ധിത സൈനിക സേവനത്തിലേക്കും എത്തിച്ചത്. ഇത്തരത്തില്‍ 24 ഓളം പേരാണ് സൈനിക സേവനത്തില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷമാദ്യം റഷ്യയില്‍ നിന്നും പുറത്തുവന്ന ഒരു വൈറല്‍ വീഡിയോയില്‍ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം യുവാക്കള്‍ തങ്ങളുടെ ദുരിതം പങ്കുവെച്ചിരുന്നു. തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്നും സഹായിക്കണമെന്നും കുടുംബത്തിന് അയച്ച വീഡിയോയില്‍ പറഞ്ഞു. സൈനിക യൂണിഫോം ധരിച്ച യുവാക്കളുടെ വീഡിയോ വൈറലാകുകയും വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. പ്രശ്നം ഗൗരവമായി എടുക്കുകയും വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെയും ഏജന്റുമാര്‍ക്കെതിരെയും കേന്ദ്രം നടപടിയെടുക്കുകയും ചെയ്തിരുന്നു.