‘ഞങ്ങൾ തടവിലായിരുന്നു, നിങ്ങൾ സ്വതന്ത്രനും’; ഗുലാം നബി ആസാദിനോട് ഒബർ അബ്ദുല്ല

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ച് തനിക്കും പിതാവിനും വിവരം ലഭിച്ചിട്ടുണ്ടെന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിൻ്റെ അവകാശവാദങ്ങളളോട് ശക്തമായി പ്രതികരിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല. തങ്ങൾ എട്ടുമാസത്തോളം തടവിലായിരുന്നു. ഗുലാം നബി ആസാദ് മാത്രമായിരുന്നു ആ സമയത്ത് സ്വതന്ത്രനായിരുന്ന ഏക ജമ്മു കശ്മീർ മുഖ്യമന്ത്രി എന്നും ഒമർ അബ്ദുല്ല പ്രതികരിച്ചു.

തിങ്കളാഴ്ച ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ഗുലാം നബി ആസാദ് ഇത്തരമൊരു അവകാവാദം ഉന്നയിച്ചത്. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി അസാധുവാക്കുന്നതിൽ “പൊതു നിലപാട്” എടുക്കേണ്ടതുണ്ട് എന്നതിനാൽ തങ്ങളെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ ഫാറൂഖ് അബ്ദുല്ലയും ഒമർ അബ്ദുല്ലയും 2019ൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുവെന്ന അഭ്യൂഹങ്ങളെക്കുറിച്ചാണ് ഗുലാം നബി ആസാദ് അഭിമുഖത്തിൽ സംസാരിച്ചത്.

അച്ഛനും മകനും ശ്രീനഗറിൽ ഒരു കാര്യവും ഡൽഹിയിൽ മറ്റൊരു നിലപാടും പറഞ്ഞു. അവർ ബുദ്ധിപരമായ കളി കളിക്കുകയാണെന്നും ടി വി അഭിമുഖത്തിൽ ഗുലാം നബി ആസാദ് ആരോപിച്ചിരുന്നു.

ഈ പരാമർശത്തിനെതിരെ എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ഒമർ അബ്ദുല്ലയുടെ വിമർശനം. ആരാണ് ആസാദ് (സ്വതന്ത്രൻ), ആരാണ് ഗുലാം (അടിമ), എന്ന് സമയം പറയും, ജനങ്ങൾ തീരുമാനിക്കും എന്നായിരുന്നു ഗുലാംനബി ആസാദിന്റെ പരാമർശങ്ങളോടുള്ള ഒമർ അബ്ദുല്ലയുടെ പ്രതികരണം.

More Stories from this section

family-dental
witywide