സമ്പന്നരുടെ നികുതി ഓഡിറ്റ് നിരക്ക് 50 ശതമാനം വര്‍ധിപ്പിക്കാന്‍ ഐആര്‍എസ് തീരുമാനം, കോര്‍പ്പറേറ്റ് നികുതി ഓഡിറ്റ് നിരക്കും വർധിക്കും

വാഷിങ്ടണ്‍: സമ്പന്നരില്‍ നിന്നും വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്നും ഈടാക്കുന്ന നികുതിയുടെ ഓഡിറ്റ് നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കാന്‍ അമേരിക്കയുടെ നികുതി വകുപ്പായ ഐആര്‍എസിന്‍റെ തീരുമാനം. ഒരു കോടി ഡോളറിൽ കൂടുതൽ വരുമാനമുള്ള നികുതിദായകരുടെ നിലവിലുള്ള നിരക്കില്‍ നിന്ന് 50 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. 2019-ൽ 11% ആയിരുന്നത് 2026ഓടെ 16.5% ആയി ഉയരുമെന്നും ഐആര്‍എസ് അറിയിച്ചു.

250 മില്യണിലധികം ആസ്തിയുള്ള വൻകിട കോർപ്പറേഷനുകളുടെ ഓഡിറ്റ് നിരക്കുകൾ മൂന്നിരട്ടിയാക്കാനും 10 ദശലക്ഷത്തിലധികം ആസ്തിയുള്ള കോര്‍പ്പറേറ്റ് കമ്പനികളുടെ ഓഡിറ്റ് നിരക്ക് വർധിപ്പിക്കാനും ഐആർഎസ് പദ്ധതിയിടുന്നു. അതേസമയം, സമ്പന്നരുടെ ഓഡിറ്റ് നിരക്ക് 2010-ലേക്കാള്‍ വര്‍ധിക്കില്ലെന്നാണ് വിശദീകരണം. നികുതി ഫയലിംഗുകളുടെ എണ്ണം വര്‍ധിച്ചെന്നും ഐആര്‍എസ് വ്യക്തമാക്കി. നികുതി പരിഷ്കരണം ചെറുകിട ബിസിനസുകാരെയും മധ്യവർഗത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആശങ്ക ഉന്നയിച്ചു.

പ്രതിവർഷം 400,000 ഡോളറിൽ താഴെ വരുമാനമുള്ള അമേരിക്കൻ കുടുംബങ്ങളെ സംരക്ഷിക്കാൻ ഐആര്‍എസ് പ്രതിജ്ഞാബദ്ധമാണെന്ന് കമ്മീഷണർ ഡാനി വെർഫെൽ പറഞ്ഞു. വൻകിട കോർപ്പറേറ്റുകളുടെയും സമ്പന്നരുടെയും ഐആർഎസ് ഓഡിറ്റ് നിരക്കുകൾ 2010-നും 2021-നും ഇടയിൽ കുറഞ്ഞിരുന്നുവെന്നും ജീവനക്കാരുടെ എണ്ണക്കുറവ് നികുതി വരുമാനത്തെ ബാധിച്ചെന്നും ഐആര്‍എസ് വ്യക്തമാക്കി.

wealth and corporate tax audit to increase by 50%

Also Read

More Stories from this section

family-dental
witywide