കൊടുങ്കാറ്റ്; അയോവയിലെ ദമ്പതികൾക്ക് അവരുടെവിവാഹ ഫോട്ടോ കിട്ടിയത് 90 മൈൽ അകലെ നിന്ന്

ഏപ്രിൽ 26 ന്  അയോവയിലെ ഹാർലൻ പ്രദേശത്ത് വീശിയടിച്ച കൊടുങ്കാറ്റിൽ വൻ നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളും കൃഷിയിടങ്ങളും തകർന്നു. ഹാർലനിൽ അത്തരത്തിൽ വീട് പൂർണമായി തകർന്ന ജോർജ് ലാങ്ഫെൽഡിനും ഭാര്യ ജൂലിക്കും സർപ്രൈസായി മറ്റൊന്നു സംഭവിച്ചു.

അവരുടെ വീട്ടിൽ വച്ചിരുന്ന പഴയ വിവാഹ ഫോട്ടോ കാറ്റിൽ പറന്ന് ചെന്ന് എത്തിയത് 90 മൈൽ അകലെ ഫോണ്ട എന്ന സ്ഥലത്ത്. ഈ ഫോട്ടോ കിട്ടിയ വ്യക്തി അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ജോർജിൻ്റെ ഒരു കസിൻ അത് കാണുകയും ഫോട്ടോ തിരിച്ചറിയുകയും ചെയ്തു. അങ്ങനെ ആഴ്ചകൾക്കു ശേഷം ഫോട്ടോ വീണ്ടും ജോർജിൻ്റെ കയ്യിൽ തിരികെ എത്തി.

90 മൈൽ ദൂരെ ഒരു ഫോട്ടോ എത്തിക്കാൻ മാത്രം എത്ര രൂക്ഷമായിരുന്നു ആ കൊടുങ്കാറ്റ് എന്ന് ചിന്തിച്ചാൽ മതി. ജോർജ്ജിൻ്റെ കൃഷിയിടം മുഴുവൻ കാറ്റിൽ നശിച്ചു. ഏതാണ്ട് 100 മില്യൺ ഡോളറിൻ്റെ കൃഷി നാശമുണ്ടായതായാണ് കണക്കുകകൾ. 

Wedding photo found 90 miles away after home destroyed by tornado

More Stories from this section

family-dental
witywide