ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂറൊഷല്‍: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമം വൽഹലയിലുള്ള മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി സെൻട്രലിൽ വെച്ച് (125 Lozza Drive, Valhalla, New York 10595 ) ഏപ്രില്‍ 21ന് , ഞായറാഴ്ച വൈകിട്ട് 4.30 മുതല്‍ വിവിധ കലാപരിപാടികളോടെ നടത്തപ്പെടും.
പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാൻ കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച ഒരുപിടി കലാകാരന്‍മാരും കലാകാരികളുംഅവതരിപ്പിക്കുന്ന വേറിട്ട കലാപരിപാടികളും നൂതന അവതരണശൈലിയുമായെത്തുന്ന സംഗീതത്തില്‍ മായാ പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകന്‍ ശബരിനാഥും ടീം അവതരിപ്പിക്കുന്ന സംഗീതനിശയും സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ് സമ്മാനിക്കാനിരിക്കുന്നത്.
ഏതു സാഹചര്യത്തില്‍ ജീവിച്ചാലും സ്വന്തം സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവരാണ് പ്രവാസികളായ നമ്മൾ. ന്യൂയോർക്കിലെ കലാകാരന്മാരും കലാകാരികളും ഒരുക്കുന്ന ഈ സായം സന്ധ്യയുടെ പൂര്‍ണ്ണവിജയം കലാസ്‌നേഹികളായ ഓരോരുത്തരുടേയും സഹകരണത്തിലാണ്.
ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍, ന്യൂയോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് വർഗീസ് എം കുര്യൻ (ബോബൻ ) , സെക്രട്ടറി: ഷോളി കുമ്പിളിവേലി, ട്രഷറര്‍ : ചാക്കോ പി ജോർജ് (അനി), വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ, ജോ. സെക്രട്ടടറി: നിരീഷ് ഉമ്മൻ, ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍ രാജ് തോമസ്, കോർഡിനേറ്റേഴ്‌സ് ആയ ടെറൻസൺ തോമസ്, ശ്രീകുമാർ ഉണ്ണിത്താൻ മറ്റ് കമ്മിറ്റി മെംബേര്‍സ് എന്നിവര്‍ അറിയിച്ചു.