217 പ്രാവശ്യം കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തയാള്‍ക്ക് സംഭവിച്ചത്…!

ലോകത്താകമാനം പടര്‍ന്നുപിടിച്ച കോവിഡ് 19 നെ തടഞ്ഞുനിര്‍ത്താന്‍ ഒരുപരിധിയോളം സഹായിക്കുന്നതാണ് വാക്‌സിനുകള്‍. നിശ്ചിത അളവില്‍ നിശ്ചിത ഇടവേളകളിലാണ് വാക്‌സിന്റെ ഓരോ ഡോസും നല്‍കാറുള്ളത്. എന്നാല്‍, ഒന്നും രണ്ടും മൂന്നും അല്ല 217 കോവിഡ്-19 വാക്സിന്‍ ഡോസുകള്‍ ഒരാള്‍ക്ക് നല്‍കിയാല്‍ എന്തുസംഭവിക്കും.

ജര്‍മ്മന്‍കാരനായ ഒരാള്‍ പരീക്ഷണാര്‍ത്ഥം ഇങ്ങനെ 217 ഡോസുകള്‍ സ്വീകരിച്ചു. 62 വയസുള്ള ഇദ്ദേഹം 29 മാസത്തിനുള്ളിലാണ് ഇത്രയധികം ഡോസുകള്‍ ശരീരത്തില്‍ കുത്തിവെച്ചത്. എന്നുവെച്ചാല്‍ ഓരോ നാലുദിവസത്തിലും ഒന്ന് എന്ന ശരാശരി കണക്കിലാണ് കുത്തിവയ്പ്പ് നടത്തിയത്. ദേശീയ വാക്സിന്‍ ശുപാര്‍ശകള്‍ക്ക് വിരുദ്ധമാണെങ്കിലും പരീക്ഷണാര്‍ത്ഥമാണ് അദ്ദേഹം ഇത്തരത്തില്‍ വാക്‌സിന്‍ സ്വീകരിച്ചത്.

ഈ രീതിയില്‍ വാക്‌സിന്‍ എടുത്തപ്പോള്‍ രോഗപ്രതിരോധ സംവിധാനത്തിന് എന്ത് സംഭവിക്കും എന്നത് സംബന്ധിച്ച പഠനഫലവും ഇപ്പോള്‍ പുറത്തായിട്ടുണ്ട്. ഹൈപ്പര്‍വാക്‌സിനേഷന്‍’ ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയില്ലെന്നും അത് അദ്ദേഹത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ കാര്യമായിബാധിച്ചില്ലെന്നും ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. അമിത വാക്‌സിനേഷന്‍ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയോ മോശമാക്കുകയോ ചെയ്തിട്ടില്ലെന്ന് നിഗമനത്തിലേക്കാണ് ഈ വാക്‌സിന്‍ പരീക്ഷണം എത്തിയത്.

പേര് വെളിപ്പെടുത്താത്ത വ്യക്തിക്ക് 2021 ജൂണിനും 2023 നവംബറിനും ഇടയിലാണ് ഇത്രയും ഡോസുകള്‍ നല്‍കിയത്. ഇയാള്‍ക്ക് ഇതുവരെ കോവിഡ് അണുബാധ ഉണ്ടായിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു.

കിഴക്കന്‍ സംസ്ഥാനമായ സാക്‌സോണിയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും 2021 ല്‍ ഇയാള്‍ 16 പ്രാവശ്യം വാക്‌സിന്‍ എടുക്കുകയും 2022 ജനുവരിയില്‍ ആകെ 48 ഡോസുകളും ഫെബ്രുവരിയില്‍ 34 ഡോസുകളും മാര്‍ച്ചില്‍ ആറ് ഡോസുകളും… അങ്ങനെ നീളുന്നു കണക്ക്. ഇത്രയധികം ഡോസുകള്‍ എടുത്ത അയാളെ പിന്നീസ് ആരോഗ്യ പ്രവര്‍ത്തകര്‍ തിരിച്ചറിയുകയും പിന്നീടിയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഓരോതവണ വാക്‌സിന്‍ എടുക്കുമ്പോഴും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇയാള്‍ മറ്റാര്‍ക്കെങ്കിലും വിറ്റതായാണ് അധികൃതര്‍ മനസിലാക്കിയത്. വാക്‌സിനേഷന്‍ കാര്‍ഡുകള്‍ അനധികൃതമായി നല്‍കിയതിനും രേഖകള്‍ വ്യാജമാക്കിയതിനും മഗ്‌ഡെബര്‍ഗില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ഇയാള്‍ക്ക് ഇത്രയധികം ഡോസുകള്‍ ലഭിച്ചതിനു പിന്നിലും ദുരൂഹതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide