ദില്ലി: ദില്ലി മദ്യനയ കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാര്‍ ജയിലിലേക്ക് പോകും മുന്നേ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കോടതി മുറിയിൽ വിളിച്ചുപറഞ്ഞത് ഒരേ ഒരു കാര്യം മാത്രമായിരുന്നു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന കാര്യങ്ങൾ രാജ്യത്തിന് രാജ്യത്തിന് നല്ലതിനല്ല’ എന്നായിരുന്നു കെജ്രിവാൾ പറഞ്ഞത്. ഇ ഡിയുടെ കസ്റ്റഡിയിലിരിക്കെ പ്രധാനമന്ത്രിക്ക് നൽകിയ താക്കീതായാണ് കെജ്രിവാളിന്‍റെ വാക്കുകൾ വിലയിരുത്തപ്പെടുന്നത്.
അതേസമയം ദില്ലി മദ്യനയ കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കെജ്രിവാളിനെ ഏപ്രില്‍ 15 വരെ തീഹാർ ജയിലിലാക്കും. ഇ ഡി കൂടുതല്‍ റിമാന്‍ഡ് ആവശ്യപ്പെടാത്തതിനെ തുടര്‍ന്നാണ് റോസ് അവന്യൂ കോടതിയിലെ പ്രത്യേക സി ബി ഐ ജഡ്ജി കാവേരി ബവേജയാണ് ജുഡീഷ്യൽ കസ്റ്റഡിക്ക് ഉത്തരവിട്ടത്. .മാര്‍ച്ച് 21 ന് രാത്രിയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്തത്. ഇ ഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
‘What PM Modi is doing not good for country’: Arvind Kejriwal at Delhi court