വാട്ട്സ്ആപ്പ് പ്ലാറ്റ്ഫോമില്‍ നിന്നും എഴുപത് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ ഉപയോക്താക്കളെ വിലക്കി. നിയമങ്ങള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ ഉപയോക്താക്കളെ നിരോധിക്കുമെന്നും വാട്ട്‌സ് ആപ്പ്.
പ്ലാറ്റ്ഫോമിന്റെ സ്വകാര്യതാ നയങ്ങള്‍ ലംഘിക്കുന്നവരോ തട്ടിപ്പുകാരോ ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വാട്ട്‌സ് ആപ്പ് നടപടിയിലേക്ക് കടന്നത്. മുമ്പും വാട്ട്‌സ് ആപ്പ് സമാനമായ നടപടി സ്വീകരിച്ചിരുന്നു. ദുരുപയോഗം തടയുന്നതിനും പ്ലാറ്റ്ഫോം സമഗ്രത നിലനിര്‍ത്തുന്നതിനുമായി 2024 ഏപ്രില്‍ 1 നും 30 നും ഇടയില്‍ ഏകദേശം 71 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ് ആപ്പ് അതിന്റെ ഏറ്റവും പുതിയ ഇന്ത്യ പ്രതിമാസ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.
ഉപയോക്താക്കള്‍ തങ്ങളുടെ നിയമങ്ങള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ നിരോധനങ്ങള്‍ നടപ്പാക്കുന്നത് തുടരുമെന്ന് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്.