അർജുൻ എവിടെ? എഴാം നാളും കാണാമറയത്ത്, കരയിലെ മണ്ണിനടയിൽ ലോറിയില്ലെന്ന് സൈന്യവും സ്ഥിരീകരിച്ചു; ഇനി പരിശോധന നദിക്കരയിൽ

മംഗളൂരു: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തമെന്ന പ്രതീക്ഷ ഇപ്പോഴും അകലെത്തന്നെ. ഇന്നത്തെ തിരച്ചിലിൽ ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം അർജുൻ ഓടിച്ചിരുന്ന ലോറി കരയിലെ മണ്ണിനടിയിലില്ലെന്ന് സൈന്യം സ്ഥിരീകരിച്ചതാണ്. റോഡിൽ ലോറിയില്ലെന്നും നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചു. നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്ത് പരിശോധിക്കുകയാണ് സൈന്യം. ഇവിടെയെങ്കിലും ലോറി കണ്ടെത്താനാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

അർജുനായുളള തെരച്ചിൽ ഇന്ന് ഏഴാം ദിവസമാണ് തുടരുന്നത്. അര്‍ജുന്‍റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങൾ റോഡിലെ മൺകൂനയിൽ പരിശോധന നടത്തിയത്. നിലവിൽ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്.

എന്നാൽ നദിയിൽ വലിയ അളവിൽ മൺകൂനയുളളത് തിരിച്ചടിയാണ്. ഇവിടെ സ്കൂബ ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. അര്‍ജുന്‍റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.

More Stories from this section

family-dental
witywide