
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ റോസ് അവന്യു കോടതിയിൽ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കെജ്‌രിവാൾ കോടതിയെ നേരിട്ട് അഭിസംബോധന ചെയ്യുകയായിരുന്നു. അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ലക്ഷ്യം ആം ആദ്മിയെ പാർട്ടിയെ ഇല്ലാതാക്കുക എന്നതാണ് എന്ന് കെജ്രിവാൾ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ബിജെപി ഇഡിയെ ഉപയോഗിക്കുയാണ്. കൊള്ളക്കാരുടെ വലിയ റാക്കറ്റായ ബിജെപി ഇഡിയെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു .
” ഇഡി എന്നെ അറസ്റ്റ് ചെയ്തു… പക്ഷേ ഒരു കോടതിയും ഞാൻ കുറ്റക്കാരനാണെന്ന് തെളിയിച്ചിട്ടില്ല. സിബിഐ 31,000 പേജുകളും ഇഡി 25,000 പേജുകളും ഉള്ള കുറ്റപത്രങ്ങൾ എനിക്കെതിരെ സമർപിച്ചിട്ടുണ്ട്. നിങ്ങൾ അവ ഒരുമിച്ച് വായിച്ചാലും ഒരു ചോദ്യം അവശേഷിക്കുന്നു. എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തത്?” കെജ്‌രിവാൾ കോടതിയിൽ ചോദിച്ചു..
ദില്ലി മദ്യനയത്തിൽ ഇഡി കേസെടുത്ത ശേഷമാണ് അഴിമതി തുടങ്ങിയത്. കേസിൽ മാപ്പുസാക്ഷിയായ ഒരാളുടെ മൊഴി മാത്രം വെച്ച് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാകുമോ? 100 കോടി രൂപയുടെ അഴിമതി നടന്നെങ്കിൽ ആ പണം എവിടെയാണ്? കെജ്രിവാൾ ചോദിച്ചു.
ആരാണ് അഴിമതി നടത്തിയതെന്ന് തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ പുറത്തുവന്നതോടെ വ്യക്തമായതാണ്. മദ്യനയ കേസിൽ അറസ്റ്റിലായ ശേഷം ശരത് റെഡ്ഢി ബിജെപിക്ക് 45 കോടി രൂപ സംഭാവന നൽകി.വേറെയും പണം നൽകിയിട്ടുണ്ട്. ഇതാണ് അഴിമതിയുടെ യഥാർത്ഥ ചിത്രമെന്ന് കോടതിയിൽ തുറന്നടിച്ചു അരവിന്ദ് കെജ്രിവാൾ.
കെജ്രിവാളിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഇഡി അറിയിച്ചു. 100 കോടി കിക്ക്ബാക്ക് ചോദിച്ചതിനുള്ള തെളിവുണ്ട്. അതിന്റെ രേഖകളുണ്ടെന്നും ഇഡി പറഞ്ഞു. ബിജെപിക്ക് കിട്ടിയത് ദില്ലിയിലെ അഴിമതിപ്പണം അല്ലെന്നും ഇഡി പറഞ്ഞു.
മുഖ്യമന്ത്രി നിയമത്തിന് അതീതനല്ല, ഒരു സാധാരണ മനുഷ്യനുള്ള അവകാശങ്ങളേ മുഖ്യമന്ത്രിക്ക് ഉള്ളുവെന്നും ഇഡി അറിയിച്ചു.
Where Is the Scam Money?” Arvind Kejriwal Argues In Court