പാലത്തിലൂടെ നടന്നു പോകുന്നതിനിടെ ട്രെയിന്‍ വന്നു; ചാലക്കുടി പുഴയിലേക്ക് ചാടി 4 പേര്‍, തിരച്ചില്‍

കൊച്ചി: ചാലക്കുടി റയില്‍വേപാലത്തില്‍ നിന്ന് 4 പേര്‍ പുഴയിലേക്ക് വീണതായി വിവരം. ഇന്നലെ രാത്രിയോടെയാണ് സംഭവം. നാലുപേരും പാലത്തിലൂടെ നടന്നു പോകുന്നതിനിടയില്‍ എതിര്‍ ദിശയില്‍ നിന്ന് ട്രയിന്‍ എത്തുകയായിരുന്നു. തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചാണ് പുഴയില്‍ വീണത് എന്ന് കരുതുന്നു.

ലോക്കോ പൈലറ്റാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി. സ്‌കൂബ ഡൈവേഴ്‌സിനെ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തിരച്ചില്‍. ആരൊക്കെയാണ് അപകടത്തില്‍പെട്ടതെന്നോ ഇവരുടെ മറ്റു വിവരങ്ങളോ ലഭ്യമല്ല.

More Stories from this section

family-dental
witywide