ഇന്ത്യയോളം മികച്ച ജനാധിപത്യ രാജ്യം ലോകത്ത് ഇല്ല: വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ കിർബി

ഇന്ത്യയോളം മികച്ച ജനാധിപത്യ രാജ്യം ലോകത്ത് ഇല്ലെന്നും. തങ്ങളുടെ ഭരണകർത്താക്കളെ തിരഞ്ഞെടുക്കാൻ വോട്ടവകാശം വിനിയോഗിച്ച ഇന്ത്യൻ ജനതയെ ഞങ്ങൾ അഭിനന്ദിക്കുന്നെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ കിർബി വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ത്യൻ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കിർബി. ബൈഡൻ ഭരണത്തിൻ്റെ കഴിഞ്ഞ മൂന്ന് വർഷത്തെ ഭരണകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെട്ടതായി മറ്റൊരു ചോദ്യത്തിന് മറുപടിയായി കിർബി പറഞ്ഞു. “ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം വളരെ അടുത്താണ്, അത് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. ഇന്ത്യ – യുഎസ് ബന്ധം ഇന്ത്യ ഭാഗമായ ഇന്തോ-പസഫിക് ക്വാഡിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നു. ,” കിർബി പറഞ്ഞു.

ഇന്ത്യയും ജപ്പാനും വിദേശ വിദ്വേഷം പുലർത്തുന്നവരാണ് എന്ന ബൈഡൻ്റെ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രസിഡൻ്റ് അത് വിശാല കാഴ്ച്ചപ്പാടോടു കൂടി പറഞ്ഞതാണെന്നും അമേരിക്ക കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നത് വിശദമാക്കാനായി സൂചിപ്പിച്ചതാണെന്നും എന്നുമായിരുന്നു കിർബിയുടെ മറുപടി.

White house Appreciates Indian Democracy