വാഷിംഗ്ടണ്‍: 2024 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യയില്‍ നിന്നും ഇടപെടലുണ്ടായത് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ അറിവോടെയെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച അറിയിച്ചു.
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ മാധ്യമമായ ആര്‍ടിയുടെ ഇടപെടലിനെക്കുറിച്ച് പുടിന് അറിയാമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ അമേരിക്ക രണ്ട് ആര്‍ടി ജീവനക്കാര്‍ക്കെതിരെ കുറ്റം ചുമത്തി. കൂടാതെ, ആര്‍ടിയുടെ മുന്‍നിര എഡിറ്റര്‍മാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.
ആര്‍.ടി.യുടെ പ്രവര്‍ത്തനങ്ങള്‍ പുടിന് ശ്രദ്ധിച്ചിരുന്നുവെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയാണ് വ്യക്തമാക്കിയത്.