പിടിച്ചുകെട്ടണം മഹാമാരിയെ… ആദ്യ എംപോക്‌സ് വാക്‌സിന് അംഗീകാരം നല്‍കി WHO

ആഫ്രിക്കയില്‍ പടര്‍ന്നുപിടിക്കുന്ന എംപോക്‌സിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന (WHO) യുഎസിലെ Jynneos എന്നറിയപ്പെടുന്ന ബവേറിയന്‍ നോര്‍ഡിക്കിന്റെ വാക്‌സിന് അംഗീകാരം നല്‍കി. ജപ്പാനിലെ കെഎം ബയോളജിക്സ് നിര്‍മ്മിച്ച LC16 എന്ന മറ്റൊരു വാക്സിനും WHO പരിശോധിച്ച് വരികയാണ്.

പ്രീക്വാളിഫിക്കേഷന്‍ എന്ന് വിളിക്കപ്പെടുന്ന ഈ അംഗീകാരം, വാക്‌സിന്‍ വാങ്ങാനും സംഭാവനകള്‍ ഏകോപിപ്പിക്കാനും ഐക്യരാഷ്ട്ര ഏജന്‍സികളെ അനുവദിക്കുന്നു. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്കുള്ള വാക്സിനുകള്‍ക്ക് ഫണ്ട് നല്‍കാന്‍ സഹായിക്കുന്ന വാക്സിന്‍ അലയന്‍സ് ആയ ഗവിക്ക് എംപോക്‌സ് വാക്സിനുകള്‍ക്കായി 500 മില്യണ്‍ ഡോളര്‍ വരെ ലഭ്യമാണ്.

എംപോക്‌സിനെതിരായ പോരാട്ടത്തിലെ ഒരു പ്രധാന ചുവടുവെപ്പാണ് വാക്സിന്റെ അംഗീകാരമെന്ന് WHO ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

വസൂരിയുടെ അതേ വൈറസ് കുടുംബത്തില്‍ നിന്നുള്ളതാണ് എംപോക്‌സും. ബാധിച്ചാല്‍ പനി, വിറയല്‍, ശരീരവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങളും ഉണ്ടാകും. രോഗം മൂര്‍ഛിക്കുമ്പോള്‍, #ആളുകള്‍ക്ക് മുഖം, കൈകള്‍, നെഞ്ച്, ജനനേന്ദ്രിയങ്ങള്‍ എന്നിവയില്‍ വ്രണങ്ങള്‍ ഉണ്ടാകും.

More Stories from this section

family-dental
witywide