തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും കുടംബത്തിന്റെയും സ്വകാര്യ വിദേശ യാത്രയില്‍ ചില ചോദ്യങ്ങല്‍ ഉന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്.
യാത്രയുടെ സ്‌പോണ്‍സര്‍ ആരാണ് ? സ്‌പോണ്‍സറുടെ വരുമാന സ്രോതസ് എന്താണ് ? മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ചുമതല ആര്‍ക്കാണ് കൈമാറിയിരിക്കുന്നത്? എന്നിങ്ങനെ മൂന്ന് ചോദ്യങ്ങളാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് സി.പി.എം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വേനലില്‍ ജനം വലയുമ്പോള്‍ പിണറായി വിജയന്‍ ബീച്ച് ടൂറിസം ആഘോഷിക്കാന്‍ പോയിരിക്കുകയാണെന്നും പ്രതിസന്ധിക്കിടെയുള്ള യാത്രയില്‍ പാര്‍ട്ടി നിലപാട് എതാണെന്നും, സീതാറാം യെച്ചൂരി ഒന്നും മിണ്ടിയിട്ടില്ല. പ്രതിപക്ഷ നേതാവ് വിഷയത്തില്‍ പ്രതികരിക്കാതെ മുങ്ങി. യാത്രയുടെ ചെലവ് എവിടെ നിന്ന് എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.