ട്രംപിനു നേരെ വെടിയുതിർത്ത ആ ചെറുപ്പക്കാരൻ ആരാണ്? അയാളുടെ രാഷ്ട്രീയം എന്താണ്?

ആരാണ് തോമസ് മാത്യു ക്രൂക്സ് ? ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള അമേരിക്കയിലെ ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ ഒരു മനുഷ്യനു നേരെ വെടിയുതിർത്ത ആ 20 വയസ്സുകാരൻ ആരാണ്. ലോകം മുഴുവൻ ഉറ്റു നോക്കുന്നത് അതാണ്. അയാൾ എന്തിനിന് ചെയ്തു. അക്രമം നടന്ന് മണിക്കൂറുകൾക്കുള്ളിൽ അക്രമിയെ എഫ്ബിഐ കണ്ടെത്തി.

അമേരിക്കൻ രാഷ്ട്രീയത്തിൽ അങ്ങേയറ്റം കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന ഈ സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് എല്ലാവരും. അക്രമി രജിസ്റ്റർ ചെയ്ത റിപ്പബ്ലിക്കൻ ആയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ട്രംപിന്റെ തന്നെ പാർട്ടിക്കാരൻ

എന്നാൽ ഇയാൾ ഡെമോക്രാറ്റുകളോട് അനുഭാവമുള്ള ഒരു ഗ്രൂപ്പിന് 15 ഡോളർ സംഭാവ നൽകിയതായും രേഖകൾ സൂചിപ്പിക്കുന്നു.

ട്രംപിൻ്റെ റാലി നടന്ന ബട്ലറിന് തെക്ക് 35 മൈൽ അകലെ ബെഥേൽ പാർക്കിലെ പിറ്റ്സ്ബർഗിൻ്റെ പ്രാന്തപ്രദേശത്താണ് തോമസ് മാത്യു ക്രൂക്ക്സ് താമസിച്ചിരുന്നത്. അദ്ദേഹം 2022-ൽ ബെഥേൽ പാർക്ക് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്.

പെൻസിൽവാനിയയിലെ വോട്ടർ ഡേറ്റാബേസിലെ ലിസ്റ്റ് അനുസരിച്ച് ക്രൂക്ക്‌സ് റിപ്പബ്ലിക്കൻ ആയി വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പേരും വയസ്സും ബെഥേൽ പാർക്ക് വിലാസവും എല്ലാം പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

2021 ജനുവരിയിൽ പ്രോഗ്രസീവ് ടേൺഔട്ട് പ്രോജക്ട് എന്ന പേരിലുള്ള ഒരു ഡെമോക്രാറ്റിക്പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിക്ക് അതേ വിലാസത്തിൽ തോമസ് ക്രൂക്ക്സ് 15 ഡോളർ നൽകിയതായി ഫെഡറൽ ഇലക്ഷൻ കമ്മീഷൻ രേഖകളിൽ കാണാം.

ശനിയാഴ്ച രാത്രി സംഭവത്തിനു ശേഷം സിഎൻഎൻ റിപ്പോർട്ടർ ഇയാളുടെ വീട്ടിൽ എത്തിയിരുന്നു. ഇയാളുടെ പിതാവ് മാത്യു ക്രൂക്ക്സുമായി സംസാരിച്ചു.”എന്തു ദുരന്തമാണ് ഈ സംഭവിക്കുന്നത് എന്ന് എനിക്കു മനസ്സിലാകുന്നില്ല. പൊലീസ് വരട്ടെ. അവരോട് ഞാൻ സംസാരിക്കാം” എന്നാണ് അയാൾ പറഞ്ഞത്.

ശനിയാഴ്ച വൈകിട്ട് പെൻസിൽവേനിയയിലെ ബട്ലറിൽ ട്രംപിന്റെ റാലിയുടെ സുരക്ഷാ പരിധിക്ക് പുറത്ത് അടുത്തുള്ള കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ നിന്നാണ് അക്രമി ട്രംപിന് നേരെ വെടിയുതിർത്തത്. അഞ്ചു തവണ അയാൾ നിരത്തി വെടിവച്ചു. ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു. ട്രംപിന്റെ വലതു ചെവിക്കുടയുടെ മുകൾ ഭാഗം തുളച്ച് ഒരു വെടിയുണ്ട പാഞ്ഞുപോയി. അപ്പോൾ തന്നെ രഹസ്യാന്വേഷകർ അക്രമിയെ കൊന്നു. അപ്പോൾ അയാളുടെ ദേഹത്ത് തിരിച്ചറിയൽ രേഖകൾ ഒന്നുമുണ്ടായിരുന്നില്ല.

Who is Thomas Matthew Crooks the shooter behind Trump Assassination Attempt

More Stories from this section

family-dental
witywide