ബിജെപി ജയിച്ചാല്‍ നരേന്ദ്ര മോദി അടുത്ത പ്രധാനമന്ത്രിയാകില്ല; കെജ്രിവാളിന്റെ പ്രസ്താവന കൊടുങ്കാറ്റാകുന്നു, മോദിയുടെ പിന്‍ഗാമി ആര്?

എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍ ഡെസ്ക്

ഇടക്കാല ജാമ്യം കിട്ടി പുറത്തിറങ്ങിയ ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ പൊട്ടിച്ചിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഒരു ബോംബ് തന്നെയാണ്. ബിജെപി വിജയിച്ചാല്‍ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ല. പകരം അദ്ദേഹത്തിന്റെ വലംകയ്യായ അമിത്ഷാ ആയിരിക്കും പ്രധാനമന്ത്രി. ബിജെപിയില്‍ 75 വയസ്സ് വിരമിക്കല്‍ പ്രായമായി 2013ല്‍ നിശ്ചയിച്ചിരുന്നു. എല്‍.കെ.അദ്വാനി, മുരളിമനോഹര്‍ ജോഷി, യശ്വന്ദ് സിന്‍ഹ, ജസ്വവന്ദ് സിംഗ് തുടങ്ങി മുതിര്‍ന്ന ബിജെപി നേതാക്കളെല്ലാം സജീവ രാഷ്ട്രീയം അവസാനിപ്പിച്ചത് ഈ നിബന്ധന വന്നതോടെയാണ്. ഇതുപ്രകാരമാണെങ്കില്‍ 2025 സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസ്സ് തികയും. അപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാവുക അമിത്ഷാ ആയിരിക്കും എന്നാണ് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്. പറഞ്ഞത് രാഷ്ട്രീയ ആക്രമണമാണെങ്കിലും  മോദിയുടെ പിന്‍ഗാമി ആര് എന്നതില്‍ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ്.

മോദി മാറുമ്പോള്‍ യു.പി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥാകും പിന്‍ഗാമി എന്നതായിരുന്നു ബിജെപിക്കുള്ളിലെ ചര്‍ച്ച. നരേന്ദ്ര മോദിയുടെ നിഴലായി നില്‍ക്കുന്ന അമിത്ഷാ ചിത്രത്തിലേ ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോള്‍ അമിത്ഷായുടെ പേരും സജീവ ചര്‍ച്ചയാകുന്നു. ഇവര്‍ രണ്ടുപേരുമല്ല, ആര്‍.എസ്.എസിന് താല്പര്യം നിതിന്‍ ഗഡ്ക്കരിയെയാണ് എന്ന അഭിപ്രായങ്ങളും ഉണ്ട്. അതേസമയം മോദി മാറില്ല, മോദി തന്നെയായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്നാണ് അമിത്ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ വിശദീകരിക്കുന്നത്. കാരണം മോദിയുടെ പേരിലല്ലാതെ ബിജെപിക്ക് വിജയിക്കില്ലെന്ന് അമിത്ഷാക്ക് അറിയാം. ഏതയാലും രാമജന്മഭൂമി പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ച  അദ്വനിയെ പോലും മാറ്റിനിര്‍ത്താന്‍ കരുത്തുണ്ടായിരുന്ന 75 വയസ്സ് പ്രായപരിധിക്ക് മോദിയെ മാറ്റിനിര്‍ത്താന്‍ കഴിയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 

മൂന്നാംവിജയത്തിനായി മത്സരിക്കുന്ന മോദിയുടെ നീക്കത്തില്‍ ബിജെപിയില്‍ വലിയൊരു വിഭാഗത്തിന് കടുത്ത അതൃപ്തി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാര്‍ടിയെ ഉയര്‍ത്തിക്കാട്ടുന്നതിന് പകരം മോദിയെ വളര്‍ത്താനും ബ്രാന്റ് ചെയ്യാനുമാണ് മോദി ശ്രമിക്കുന്നത്. മാത്രമല്ല, മറ്റ് നേതാക്കളെയെല്ലാം മോദി അപ്രസക്തമാക്കുന്നു തുടങ്ങിയ ആക്ഷേപങ്ങള്‍ ആര്‍എസ്എസിനും ഉണ്ട്. മോദി മാത്രമാണ് എല്ലാം എന്ന നിലയിലേക്ക് ബിജെപിയെ ചുരുക്കുന്നതിനോടും ആര്‍.എസ്.എസിന് യോജിപ്പിച്ചില്ല. അതിനിടയിലാണ് 75 വയസ്സ് ചര്‍ച്ച തെരഞ്ഞെടുപ്പ് രംഗത്ത് തുടരുന്നത്. ഏതായാലും 2024ലെ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഭാവിയില്‍ ഏറെ നിര്‍ണായകമാണ്. 300 സീറ്റില്‍ കൂടുതല്‍ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ പിടിക്കാനായില്ലെങ്കില്‍ നരേന്ദ്ര മോദിക്ക് വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത് തുടരുക എളുപ്പമാകില്ല. കാരണം മോദിക്കെതിരെ ബിജെപിക്കുള്ളില്‍ വലിയൊരു ചേരി ശക്തമാകുന്നുണ്ട്. പാര്‍ടിക്ക് മുകളിലല്ല മോദി എന്ന നിലപാടാണ് ഈ ചേരിക്കൊപ്പം നില്‍ക്കുന്ന നേതാക്കളുടെ നിലപാട്. അര്‍.എസ്.എസിനും ആ അഭിപ്രായമാണ്.

Who will be the successor of Narendra modi

More Stories from this section

family-dental
witywide