ഡല്‍ഹി ഇനി ആര് ഭരിക്കും? പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; നിയമസഭാകക്ഷിയോഗം രാവിലെ

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങയതിന് പിന്നാലെ രാജി പ്രഖ്യാപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പകരക്കാരനായി ഡല്‍ഹി ആര് ഭരിക്കുമെന്ന് ഇന്നറിയാം. ആംആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ നിയമസഭാകക്ഷിയോഗം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ചേരും. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലാകും യോഗം. യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. തുടര്‍ന്ന് എംഎല്‍എമാരുടെ പിന്തുണക്കത്ത് ലഫ്. ഗവര്‍ണര്‍ക്ക് നല്‍കും. വൈകീട്ട് നാലരയോടെ കെജ്‌രിവാള്‍ ലഫ്. ഗവര്‍ണറെ കാണുമെന്നാണ് വിവരം.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള വിശദമായ ചര്‍ച്ചകള്‍ക്കായി ഇന്നലെ വൈകീട്ട് കെജ്രിവാളിന്റെ വസതിയില്‍ ആംആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യസമിതി യോഗം ചേര്‍ന്നിരുന്നു. ആരാകും മുഖ്യമന്ത്രിയെന്ന് ചര്‍ച്ച നടന്നതായി ആംആദ്മി നേതാവ് സൗരഭ് ഭരദ്വാജ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. മന്ത്രിമാരായ അതിഷി മര്‍ലേന, സൗരഭ് ഭരദ്വാജ്, ഗോപാല്‍ റോയ്. കൈലാഷ് ഗെഹ്‌ലോട്ട്, രാഘവ് ചദ്ദ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. കെജ്രിവാളിന്റെ ഭാര്യ സുനിതയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ, അഞ്ച് മാസത്തെ ജയിൽവാസത്തിന് ശേഷം സെപ്റ്റംബര്‍ പതിമൂന്നിന് കെജ്‌രിവാള്‍ ജയില്‍ മോചിതനായിരുന്നു. ഇതിന് പിന്നാലെ കെജ്‌രിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും അപ്രതീക്ഷിത രാജിപ്രഖ്യാപനം അറിയിക്കുകയുമായിരുന്നു.

തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് മറ്റൊരാള്‍ മുഖ്യമന്ത്രിയാകുമെന്നും ആംആദ്മി പാര്‍ട്ടി ആസ്ഥാനത്ത് വച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് മറ്റൊരാള്‍ മുഖ്യമന്ത്രിയാകും. തെറ്റ് ചെയ്തവര്‍ക്കെ ഭയപ്പെടേണ്ട ആവശ്യമുള്ളൂ എന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide