എയര്‍ ഇന്ത്യയുടെ തീരുമാനം വേദനിപ്പിച്ചത് യു.എ.ഇയിലെ പ്രവാസികളെ, ബാഗേജ് പരിധി കുറച്ചതിനെതിരെ വ്യാപക പ്രതിഷേധം

കൊച്ചി: ഗള്‍ഫില്‍ ജോലിക്ക് എത്തുന്ന പ്രവാസികളെല്ലാം അന്നുമുതലേ നാട്ടിലേക്ക് കൊണ്ടുപോരാന്‍ എന്തുകിട്ടിയാലും കരുതിവയ്ക്കുന്നവരാണ്. നാട്ടിലെ പ്രിയപ്പെട്ടവരുടെ അരുകിലേക്കെത്തുമ്പോള്‍ പ്രവാസികള്‍ കൊണ്ടുവരുന്ന പെട്ടി പൊട്ടിക്കുന്നതും അത്രമേല്‍ സന്തോഷമാണ്, പ്രത്യേകിച്ച് അതിലെന്തെന്ന് കാത്തിരിക്കുന്ന കുട്ടികള്‍ക്ക്. എന്നാല്‍ യു.എ.ഇയില്‍ നിന്നും നാട്ടിലേക്ക് എയര്‍ ഇന്ത്യയില്‍ വരുന്നവര്‍ ബാഗേജ് പരിധി കുറച്ച ദുഖത്തിലാണ്.

വിമാന ടിക്കറ്റ് നിരക്കു കൂട്ടി പ്രയാസപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം നിരന്തമായി ഉന്നയിക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടി കൊടുത്ത് എത്തിയ എയര്‍ ഇന്ത്യ ഈ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകം. സൗജന്യ ലഗേജ് പരിധി 30ല്‍നിന്ന് 20 കിലോയാക്കി കുറച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാരെ ദ്രോഹിക്കുകയാണെന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്.

ഇന്ത്യാ ഗവണ്‍മെന്റ് സ്വകാര്യ വത്കരിച്ച എയര്‍ ഇന്ത്യയുടെ തീരുമാനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിനുപോലും പരിമിതിയുണ്ടെന്നിരിക്കെ പ്രവാസികളുടെ വേദന ഏറുകയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇ സെക്ടറില്‍ മാത്രമാണ് ബാഗേജ് പരിധി കുറച്ചതെന്നിരിക്കെ യുഎഇയിലെ പ്രവാസികളെ രണ്ടാം കിട പൗരന്മാരായി കാണുന്ന മനുഷ്യത്വരഹിതമായ തീരുമാനമാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റേതെന്ന് പ്രവാസികള്‍ കുറ്റപ്പെടുത്തുന്നു. 10 കിലോ കുറച്ച തീരുമാനം വ്യാപാരികള്‍ക്കും നഷ്ടമുണ്ടാക്കുമെന്നും കാര്‍ഗൊ കമ്പനികളെ സഹായിക്കാനാണോ ഇതെന്നും ചിലര്‍ സംശയമുന്നയിച്ചു.

More Stories from this section

family-dental
witywide